SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന ഫെഡറേഷനു കീഴിലെ തൃശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസ്, വയനാട് അമ്പലവയലിൽ സ്ഥിതി ചെയ്യുന്ന പഞ്ചകർമ്മ ഹോസ്പിറ്റലുകളിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. 2 ഒഴിവുകളാണ് ഉള്ളത്.
കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത ബി.എ.എം.എസ് (ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളത്). പ്രായം 50 കവിയരുത്. കരാർ കാലാവധി ഒരു വർഷം. ശമ്പളം 25,000 രൂപ. കുറഞ്ഞത് രണ്ടുവർഷം പ്രവൃത്തിപരിചയം വേണം. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന.
വിശദമായ ബയോഡാറ്റാ സഹിതം sctfed@gmail.com ലോ, മാനേജിങ് ഡയറക്ടറുടെ പേരിലോ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സെപ്റ്റംബർ 15നകം ലഭിക്കണം.