പ്രധാന വാർത്തകൾ
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്റെസ്‌ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരം

പ്രൈവറ്റ് രജിസ്ട്രേഷൻ തെറ്റ് തിരുത്താം, പരീക്ഷാ ഫലം, പരീക്ഷ അപേക്ഷ: എംജി സർവകലാശാല വാർത്തകൾ

Aug 30, 2022 at 4:21 pm

Follow us on

 SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ 2021 അഡ്മിഷൻ പി.ജി. (പ്രൈവറ്റ് രജിസ്‌ട്രേഷൻ) കോഴ്‌സുകൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ അപേക്ഷയിലെ ന്യൂനതകൾ സെപ്റ്റംബർ മൂന്ന് വൈകിട്ട് നാല് മണി വരെ പരിഹരിക്കാമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു

കരാർ നിയമനം
മഹാത്മാഗാന്ധി സർവ്വകലാശാല ഹാർഡ്‌വെയർ ക്ലിനിക്കിൽ ഹാർഡ്‌വെയർ എഞ്ചിനീയർമാരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ http://mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"


 
ഡിപ്ലോമ കോഴ്സ്
മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ (ഐ.യു.സി.ഡി.എസ്.) \’പാലിയേറ്റീവ് കെയർ\’ എന്ന വിഷയത്തിൽ മൂന്ന് മാസത്തെ ഡിപ്ലോമ കോഴ്‌സ് സെപ്റ്റംബർ 14 ന് ആരംഭിക്കുന്നു.  പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2731580, 9746085144, 8547165178, ഇ-മെയിൽ: iucdsmgu@gmail.com.

അപേക്ഷാ തീയതി
ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ ബി.വോക് (2016-2018 അഡ്മിഷൻ – സപ്ലിമെന്ററി / 2014-2015 അഡ്മിഷൻ – മെഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 26 മുതൽ 28 വരെയും പിഴയോടു കൂടി സെപ്റ്റംബർ 29 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 30 നും അപേക്ഷിക്കാം.
 
നാലാം സെമസ്റ്റർ എം.ആർക്ക് (2019 അഡ്മിഷൻ – റെഗുലർ) കോഴ്‌സിന്റെ ലാൻഡ്‌സ്‌കേപ്പ് ആർക്കിടേക്ചർ തീസീസിന്റെ തീസീസ് ഇവാല്യുവേഷൻ, വൈവാ വോസി പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 13 വരെയും പിഴയോടു കൂടി സെപ്റ്റംബർ 14 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 15 നും അപേക്ഷിക്കാം.👇🏻

\"\"

പരീക്ഷാ ഫലം
2021 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യു (2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷൻ – മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. 

2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. അപ്ലൈഡ് ഇലക്ട്രോണിക്‌സ് (റഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

\"\"

Follow us on

Related News