പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് മാനേജ്‌മന്റിൽ പ്രഫഷനൽ ഡിപ്ലോമ സർട്ടിഫിക്കേഷനും ഇന്റേൺഷിപ്പിനും അവസരം

Aug 24, 2022 at 5:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: കേരള സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് മാനേജ്‌മന്റ് മേഖലയിൽ പ്രഫഷനൽ ഡിപ്ലോമ സർട്ടിഫിക്കേഷനും ഇന്റേൺഷിപ്പിനും അവസരം. സർക്കാർ അംഗീകൃത പോളിടെക്‌നിക്‌ കോളജിലോ ആർട്സ് ആൻഡ് സയൻസ് കോളജിലോ ചേർന്ന് പ്രായഭേദമന്യേ ഏതൊരാൾക്കും തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാം. യോഗ്യതയായി എസ്​എസ്എൽസി, പ്ലസ് ടു ഉണ്ടായിരിക്കണം. കേരള സർക്കാർ അംഗീകൃത CCEK സർട്ടിഫിക്കേഷനും ഒപ്പം കേന്ദ്ര സർക്കാർ അംഗീകൃത NSDC സർട്ടിഫിക്കേഷനും ഈ കോഴ്സുകൾക്ക് നേടാവുന്നതാണ്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവർക്കു പ്രഫഷനൽ ഡിപ്ലോമയും പ്ലസ്ടു / ഡിഗ്രി വിദ്യാർഥികൾക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകളും പ്രത്യേകമായി രൂപപ്പെടുത്തിയിട്ടുണ്ട്.

\"\"

ഒന്നര വർഷമാണ് ഈ കോഴ്സുകളുടെ ദൈർഘ്യം. മറ്റു കോഴ്സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും റഗുലർ ക്ലാസിനു പുറമേ ശനി, ഞായർ, മോണിങ്, ഈവനിങ് പാർട്ട് ടൈം/ ഓൺലൈൻ ബാച്ചുകളിലായി പഠിക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. അനുവദിച്ചിട്ടുള്ള മൊത്തം സീറ്റിന്റെ 10 % –  എസ്​സി, എസ്ടി, 5 % – എസ്ഇബിസി/ ഒഇസി,  5 % – ബിപിഎൽ എന്നിങ്ങനെ സംവരനം ചെയ്തിട്ടുണ്ട്. ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ സംവരണ സീറ്റിലേക്ക് പ്രവേശം ലഭിച്ച വിദ്യാർഥികൾക്ക് കോഴ്സ് ഫീസിൽ 50 % ഇളവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ www.ccekcampus.org എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത്, പഠിക്കുവാൻ ആഗ്രഹിക്കുന്ന കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫിസിൽ (CE സെൽ) സമർപ്പിക്കേണ്ടതാണ്. കോളേജുകളിൽ നിന്ന് നേരിട്ടും അപേക്ഷ ഫോം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9048999908, 8590934733 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

\"\"

Follow us on

Related News