SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ആലപ്പുഴ: ആലുവ ഗവണ്‍മെന്‍റ് പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്‍ററില്‍ മൂന്നു മാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി, ഡി.ടി.പി എന്നീ കോഴ്സുകളുടെ സൗജന്യ പരിശീലനത്തിന് പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലുള്ളവരെയാണ് പരിഗണിക്കുന്നത്. യോഗ്യത- പ്ലസ് ടു. ഡി.ടി.പി കോഴ്സില്‍ പ്രവേശനത്തിന് ഡാറ്റാ എന്‍ട്രിയോ, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 800 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. പ്രായം 18നും 25നും മധ്യേ ആയിരിക്കണം. അപേക്ഷകൾ സെപ്റ്റംബര്‍ 15 വരെ സ്വീകരിക്കും. അപേക്ഷക്കും മറ്റു വിശദവിവരങ്ങൾക്കും 0484 2623304, 6238965773 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...