SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൽ മാനേജർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
യോഗ്യത
എംബിഎ മാർക്കറ്റിംഗ്, സംഭരണത്തിലും വിപണനത്തിലും കുറഞ്ഞത് 3 വർഷത്തെ പരിചയവും അതിൽ നിന്ന് കുറഞ്ഞത് 2 വർഷത്തെ കശുവണ്ടി ഫീൽഡിലെ പരിചയവും അഭികാമ്യം. സർക്കാർ വകുപ്പുകളിലും/ പൊതുമേഖലാ സ്ഥാപനങ്ങളിലും കശുവണ്ടി മേഖലയിലും ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. കംപ്യൂട്ടർ, മലയാളം, ഇംഗ്ലീഷ് എന്നിവയിൽ പ്രാവീണ്യം.
കരാർ അടിസ്ഥാനത്തിൽ 11 മാസത്തേക്കാണ് നിയമനം. പ്രകടനത്തെ അടിസ്ഥാനമാക്കി നിയമനം പുതുക്കാൻ സാധ്യതയുണ്ട്. പ്രതിമാസം 40,000 രൂപയാണ് ശമ്പളം. പ്രായപരിധി 19.08.2022 പ്രകാരം 40 വയസ്. അപേക്ഷകൾ https://kcmd.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 5 വൈകിട്ട് 5 മണി വരെ.