SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അടുത്തമാസംമുതൽ അധ്യയനം തുടങ്ങും. വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടെ 17 ബിരുദ-ബിരുദാനന്തര കോഴ്‌സുകളാണ് ആദ്യം തുടങ്ങുക. ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരത്തിനായി രേഖകൾ സമർപ്പിച്ചിട്ടുണ്ട്.
ബ്യൂറോയുടെ അനുമതിലഭിക്കുന്ന സാഹചര്യത്തിൽ സെപ്റ്റംബറിൽ കോഴ്സുകൾ തുടങ്ങാനാണ് തീരുമാനം. പഠനസൗകര്യാർഥം കൊല്ലം കുരീപ്പുഴയിലുള്ള സർവകലാശാല ആസ്ഥാനം, തൃപ്പൂണിത്തുറ ഗവ. കോളേജ്, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, പട്ടാമ്പി ഗവ. സംസ്കൃത കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ അക്കാദമിക് പ്രവർത്തനങ്ങളുടെ ഏകോപനം സർവകലാശാലാ ആസ്ഥാനത്തും കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളുടേത് തൃപ്പൂണിത്തുറ ഗവ. കോളേജിലും പാലക്കാട്, തൃശ്ശൂർ ജില്ലകളുടേത് പട്ടാമ്പി ഗവ. സംസ്കൃത കോളേജിലും കോഴിക്കോട്, മലപ്പുറം ജില്ലകളിലേത് കോഴിക്കോട് ഗവ. ആർട്‌സ് കോളേജിലും കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടേത് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക് https://sgou.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.