SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
കാലടി:ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ നാഷണൽ സർവ്വീസ് സ്കീം അവാർഡുകൾ വിതരണം ചെയ്തു. കാലടി മുഖ്യ ക്യാമ്പസിലെ ഭരണ നിർവ്വഹണ ബ്ലോക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ.എം.വി.നാരായണൻ വിവിധ അവാർഡുകൾ വിതരണം ചെയ്തു. 👇🏻👇🏻
സർവകലാശാലയിലെ മികച്ച എൻ. എസ്. എസ്. യൂണിറ്റുകൾ, മികച്ച പ്രോഗ്രാം ഓഫീസർമാർ, മികച്ച വോളണ്ടിയർമാർ എന്നിർക്കുളള അവാർഡുകളാണ് വിതരണം ചെയ്തത്. കോവിഡിന്റെ സാഹചര്യത്തിൽ മാറ്റി വച്ച കഴിഞ്ഞ വർഷങ്ങളിലെ അവാർഡുകളും വിതരണം ചെയ്തു. മികച്ച നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളായി തുറവൂർ, തിരൂർ, തിരുവനന്തപുരം പ്രാദേശിക ക്യാമ്പസുകൾ തെരഞ്ഞെടുക്കപ്പെട്ടു. തുറവൂർ പ്രാദേശിക ക്യാമ്പസിലെ ഡോ. ആർ. ഷീലാമ്മ മികച്ച പ്രോഗ്രാം ഓഫീസർക്കുളള അവാർഡ് നേടി. മികച്ച വോളണ്ടിയർമാരായി തെരഞ്ഞെടുക്കപ്പെട്ട ഗാഥ താമരശേരി, കെ.വി.അരവിന്ദ്, എസ്. എൻ. ശരത്, എസ്. ആർ. ദേവിക, റോഷൻ ചെറിയാൻ, പ്രണവ് മോഹൻദാസ്, മുഹമ്മദ് പ്രിൻസ് എം. എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി.👇🏻👇🏻
പ്രോ വൈസ് ചാൻസലർ ഡോ.കെ.മുത്തുലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന ഓഫീസർ ഡോ. അൻസാർ ആർ. എസ്. മുഖ്യാതിഥിയായിരുന്നു. രജിസ്ട്രാർഡോ.എം.ബി.ഗോപാലകൃഷ്ണൻ, ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസസ് ഡോ. പി. ഉണ്ണികൃഷ്ണൻ, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ടി. പി. സരിത, പ്രോഗ്രാം ഓഫീസർ ഡോ. കെ. എൽ. പത്മദാസ് എന്നിവർ പ്രസംഗിച്ചു.