പ്രധാന വാർത്തകൾ

ഡിപ്ലോമ ഇൻ വൊക്കേഷൻ (ഡി.വൊക്) പ്രവേശനം: ഓഗസ്റ്റ് 20വരെ സമയം

Aug 16, 2022 at 2:05 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ
വകുപ്പിന് കീഴിൽ സംസ്ഥാനത്തെ വിവിധ ഗവ.പോളിടെക്നിക് കോളജുകളിൽ
നടത്തുന്ന വിവിധ കോഴ്സുകൾക്ക് ഓഗസ്റ്റ് 20വരെ അപേക്ഷിക്കാം. മൂന്നുവർഷം (6 സെമസ്റ്റർ) ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ
വൊക്കേഷൻ (ഡി.വൊക്.) കോഴ്സുകളിലേക്കാണ് പ്രവേശനം.
തിങ്കൾ മുതൽ ശനിവരെ ഉച്ചയ്ക്ക് 2മുതൽ രാത്രി 7വരെയാണ് ക്ലാസുകൾ നടക്കുക.

കോളേജുകളും കോഴ്സ് വിവരങ്ങളും സീറ്റുകളും
🌐തിരുവനന്തപുരം ആറ്റിങ്ങൽ
ഗവ.പോളിടെക്നിക് കോളജ്: (ഓട്ടോമൊബൈൽ സർവീസിങ്,
ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്) 60 സീറ്റ്
വീതം👇🏻👇🏻

\"\"

🌐ഗവ. പോളിടെക്നിക്
കോളേജ്, നാട്ടകം, കോട്ടയം:
(ഓട്ടോമൊബൈൽ സർവീസിങ്) (60)

🌐ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിൻറിങ്
ടെക്നോളജി (ഐ.പി.ടി.) ആൻഡ്
ഗവ. പോളിടെക്നിക് കോളേജ്
(ജി.പി.സി.) ഷൊർണൂർ, പാലക്കാട്:
(പ്രിൻറിങ് ടെക്നോളജി) (30)

🌐ഗവ. പോളിടെക്നിക്
കോളേജ്, പെരിന്തൽമണ്ണ, മലപ്പുറം-
(ഇലക്ട്രോണിക് മാനുഫാക്ചറിങ്
സർവീസസ് )(30)

🌐മഹാരാജാസ് ടെക്നോളജിക്കൽ
ഇൻസ്റ്റിറ്റ്യൂട്ട്, തൃശ്ശൂർ- (ഇലക്ട്രോണിക്
മാനുഫാക്ചറിങ്) സർവീസസ് (30)

യോഗ്യത
എസ്എസ്എൽസി/
ടിഎച്ച്എസ്എൽസി അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം

കോഴ്സ് ഫീസ്
വർഷംതോറും 37,500 രൂപയാണ് ട്യൂഷൻ ഫീസ്. അർഹതയുള്ളവർക്ക് ഡബ്സിഡി
അനുവദിക്കും👇🏻👇🏻

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും
http://polyadmission.org സന്ദർശിക്കുക.
(വെബ്സൈറ്റിലുള്ള ഡി.വൊക്. അഡ്മിഷൻ 2022-23 ലിങ്കിലെ പ്രോസ്പെക്ടസിൽ ഉണ്ട്) ഓരോ സ്ഥാപനത്തിലേക്കും പ്രത്യേകം
അപേക്ഷ നൽകണം. പൂരിപ്പിച്ച
അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ഓഗസ്റ്റ് 20നകം പ്രവേശനം ആഗ്രഹിക്കുന്ന
സ്ഥാപനത്തിൽ സമർപ്പിക്കണം. പ്രവേശന റാങ്ക് ലിസ്റ്റ് പിന്നീട്
http://asapkerala.gov.in ലും ലഭ്യമാക്കും.

\"\"

Follow us on

Related News