editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷാഫലം,ഗവേഷകരുടെ യോഗം, നല്ല നടപ്പ്: കണ്ണൂർ സർവകലാശാല വാർത്തകൾഅഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യഅലോട്ട്മെന്റ് ഒക്ടോബർ 21ന്: ആദ്യ റൗണ്ട് കൗൺസിലിങ് 11മുതൽമെഡിക്കൽ പ്രവേശനം: സംസ്ഥാ​​ന റാ​​ങ്ക്​ പ​​ട്ടി​​ക ഉ​​ട​​ൻ-കൗൺസിലിങ് 17മുതൽതൃക്കാക്കര കെഎംഎം കോളേജിൽ എംബിഎ, എംസിഎ കോഴ്സുകളിൽ സീറ്റ് ഒഴിവ്ലഹരി വിരുദ്ധ ബോധവൽക്കരണം: ഗാന്ധിജയന്തി ദിനത്തിലെ സ്കൂൾതല പരിപാടികൾ നാളെഇന്ന് വിജയദശമി: സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിMADHYA PRADESH 10,12 Class board exams 2023 dates RELEASEDപ്ലസ് വൺ സ്പോട്ട് അഡ്മിഷൻ ഉടൻ: ഈ വർഷത്തെ പ്രവേശനം പൂർത്തിയാകുന്നുതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയില്‍ ഒഴിവുകള്‍കെടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് അവസരം

സ്വ​​കാ​​ര്യ ക​​ൽ​​പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​; വിദ​​ഗ്​​​ധ സ​​മി​​തി​​യി​​ൽ ഭി​​ന്ന​​ത

Published on : August 12 - 2022 | 6:00 am

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തി​​രു​​വ​​ന​​ന്ത​​പു​​രം:
എ​​യ്​​​ഡ​​ഡ്​ കോ​​ള​​ജു​​ക​​ളെ സ്വ​​കാ​​ര്യ ക​​ൽ​​പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യാ​​ക്കാനും അതോടൊപ്പം മുൻപത്തെ പോലെ സ​​ർ​​ക്കാ​​റിൽ നിന്ന് തന്നെ ജീവനക്കാർക്ക് ശ​​മ്പ​​ളം നൽകുന്നതും സംബന്ധിച്ച് ചർച്ചകൾ ന​​ട​​ക്കു​​മ്പോ​​ൾ അതിനെ കുറിച്ച് വിശദമായി പഠിക്കാൻ സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ച്ച വി​​ദ​​ഗ്​​​ധ സ​​മി​​തി​​യി​​ൽ ഭി​​ന്ന​​ത. ക​​ഴി​​ഞ്ഞ ദി​​വ​​സം വി​​ദ​​ഗ്​​​ധ സ​​മി​​തി​​യു​​ടെ ആ​​ദ്യ​​യോ​​ഗം ചേ​​ർ​​ന്നപ്പോ​​ൾ ഭൂ​​രി​​ഭാ​​ഗം അം​​ഗ​​ങ്ങ​​ളും ക​​ൽ​​പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യാ​​ലയെ അനുകൂലിച്ചുള്ള നി​​ല​​പാ​​ട്​ സ്വീ​​ക​​രി​​ച്ചി​​രു​​ന്നു. എന്നാൽ കേ​​ര​​ള​​ത്തി​​ൽ ക​​ൽ​​പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല വേ​​ണ്ട​​ എന്നാണ് വി​​ദ​​ഗ്​​​ധ സമിതിയിലെ ചില റിപ്പോർട്ടുകളിൽ പ​​റ​​യു​​ന്ന​​ത്.

ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ വി​​ശ്വാ​​സ്യ​​ത ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ കൃ​​ത്യ​​മാ​​യി പ​​രി​​ശോ​​ധി​​ച്ച്​ സ്വ​​കാ​​ര്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യാ​​ക്കാമെ​​ന്നും ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ പ​​രി​​ഷ്​​​കാ​​ര​​ങ്ങ​​ൾ പ​​ഠി​​ക്കാ​​ൻ നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട ക​​മീ​​ഷ​​ൻ ശി​​പാ​​ർ​​ശ ചെ​​യ്തി​​രു​​ന്നു. ഡോ. ​​ശ്യാം ബി. ​​മേ​​നോ​​നും(ക​​മീ​​ഷ​​ൻ​ ചെ​​യ​​ർ​​മാ​​ൻ) ഡോ. ​​സാ​​ബു തോ​​മ​​സും(എം.​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല വി.​​സി) ക​​ൽ​​പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല സം​​ബ​​ന്ധി​​ച്ച്​ പ​​ഠി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ച്ച വി​​ദ​​ഗ്​​​ധ സ​​മി​​തി​​യി​​ലും അം​​ഗ​​ങ്ങ​​ളാ​​ണ്.

ക​​ൽ​​പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല ചർച്ചകൾ നടക്കെ ​​ഇതിനായി അ​​നു​​കൂ​​ല ച​​ര​​ടു​​വ​​ലികൾ സർക്കാർ പ​​ദ​​വി​​ക​​ളി​​ലി​​രി​​ക്കു​​ന്ന​​വ​​രിൽ നിന്ന് ഉണ്ടാക്കുന്നുണ്ട് എന്ന ആ​​ക്ഷേ​​പ​​വും ശ​​ക്ത​​മാ​​ണ്. വിദ്യാർത്ഥികളുടെ പ്രവേശനം, ഫീസ് നിർണയം തുടങ്ങിയ കാര്യങ്ങളിൽ എ​​യ്​​​ഡ​​ഡ്​ കോ​​ള​​ജു​​ക​​ൾ ക​​ൽ​​പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യാ​​കു​​ന്ന​​തോ​​ടെ സർക്കാരിന് ഇടപ്പെടാനാകില്ല. ഇ​​ത്ത​​രം സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക്​ ക​​ൽ​​പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല സം​​ബ​​ന്ധി​​ച്ച യു.​​ജി.​​സി റെ​​ഗു​​ലേ​​ഷ​​നാ​​യി​​രി​​ക്കും ബാ​​ധ​​കം. ക​​ൽ​​പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​കളായ എ​​യ്​​​ഡ​​ഡ്​ കോ​​ള​​ജു​​ക​​ൾ​​ക്ക് എ​​ന്തി​​നാണ് സ​​ർ​​ക്കാ​​ർ ശ​​മ്പ​​ളം ന​​ൽ​​കുന്നത് എന്ന​​താ​​ണ്​ സ​​മി​​തി മു​​മ്പാ​​കെ​​യു​​ള്ള പ്ര​​ധാ​​ന പ്ര​​ശ്നം.

ക​​ൽ​​പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല പ​​ദ​​വി​​ക്ക് യു.​​ജി.​​സി​​യി​​ൽ അ​​പേ​​ക്ഷി​​ക്കാ​​ൻ എ​​ൻ.​​ഒ.​​സി​​ക്കാ​​യി സ​​ർ​​ക്കാ​​റി​​ന് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ചിരിക്കുകയാണ് എ​​യ്ഡ​​ഡ് സ്വ​​യം​​ഭ​​ര​​ണ കോ​​ള​​ജു​​കളായ എ​​റ​​ണാ​​കു​​ളം രാ​​ജ​​ഗി​​രി കോ​​ള​​ജും, തി​​രു​​വ​​ന​​ന്ത​​പു​​രം മാ​​ർ ഇ​​വാ​​നി​​യോ​​സ് കോളേജും.​​ ക​​ൽ​​പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യാ​​യി കോളേജുകളെ പ്ര​​ഖ്യാ​​പി​​ച്ചാ​​ലും ജീ​​വ​​ന​​ക്കാ​​ർ​​ക്കു​​ള്ള ശ​​മ്പ​​ളം സ​​ർ​​ക്കാ​​ർ ന​​ൽ​​കു​​മെ​​ന്ന് ഉ​​റ​​പ്പു​​ന​​ൽ​​ക​​ണ​​മെ​​ന്നാണ് അ​​പേ​​ക്ഷ​​യി​​ൽ കോ​​ള​​ജു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടിരിക്കുന്നത്. ചില ജില്ലകളിലെ സ്വ​​യം​​ഭ​​ര​​ണ പ​​ദ​​വി​​യു​​ള്ള എ​​യ്ഡ​​ഡ് കോ​​ള​​ജു​​ക​​ളും എ​​ൻ.​​ഒ.​​സി​​ക്കാ​​യി അ​​നൗ​​ദ്യോ​​ഗി​​ക​​മാ​​യി സ​​ർ​​ക്കാ​​റി​​നെ സ​​മീ​​പി​​ച്ചു. അ​​പേ​​ക്ഷ നൽകിയ കോ​​ള​​ജു​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​മെ​​ടു​​ത്താ​​ൽ ഈ ​​കോ​​ള​​ജു​​ക​​ൾക്കും രേ​​ഖാ​​മൂ​​ലം സ​​ർ​​ക്കാ​​റി​​നെ സ​​മീ​​പി​​ക്കാം.

0 Comments

Related News