SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
തിരുവനന്തപുരം: സ്വാതന്ത്ര്യസമര ചരിത്രവും തദ്ദേശീയ സാംസ്‌കാരിക പൈതൃകവും ഇണക്കിയുള്ള ചുമർ ചിത്രങ്ങളുമായി കലാലയങ്ങൾ സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങുന്നു. ‘ഫ്രീഡം വാൾ’ എന്ന പേരിലാണ് ചിത്രരചന പുരോഗമിക്കുന്നത്. സർക്കാർ കോളേജുകളുൾപ്പെടെയുള്ള 64 കലാലയങ്ങളിലാണ് വിദ്യാർത്ഥികളുടെ

വിരലുകള്‍ ഇന്ത്യാചരിത്രത്തിലെ വിസ്മയാദ്ധ്യായങ്ങൾ പുനഃസൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമായും വിദ്യാർത്ഥികൾ തന്നെയാണ് ചുമരുകളിൽ ബൃഹത്തായ ചിത്രങ്ങൾ ആലേഖനം ചെയ്യുന്നത്. കലാലയത്തിന്റെ പ്രധാന കവാടം, കോളേജിൻ്റെ മറ്റു പ്രധാന കെട്ടിടങ്ങൾ തുടങ്ങിയവയുടെയെല്ലാ ഭിത്തികളിൽ ക്യാംപസുകളിലെ പുതുതലമുറ ചിത്രകാരന്മാരുടെ മുദ്രകൾ

പതിയുകയാണ്. തിരുവനന്തപുരം ഗവൺമെന്റ് സംസ്കൃത കോളേജിലാണ് ഏറ്റവും വലിയ ചുമർചിത്രം ഒരുങ്ങുന്നത്. 20,000 അടിയോളം വിസ്തൃതിയിൽ. ഈ ചുമർചിത്രാഖ്യാനം അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് രാജ്യത്തു തന്നെ ഒരുങ്ങുന്ന ഏറ്റവും ബൃഹത്തായ ചുമർചിത്രശേഖരമാണ്. ചരിത്ര സ്‌മൃതികളിലേക്ക് ഏവരെയും പുനരാനയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഫ്രീഡം വാൾ’ പദ്ധതിയ്ക്ക് തുടക്കമിട്ടിട്ടുള്ളത്. കോളേജ് വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ്

സ്കീം സംസ്ഥാന കാര്യാലയവും ചേർന്നാണ് സംഘാടനം. ആഗസ്റ്റ് പതിനഞ്ചോടെ എല്ലാ കലാലയങ്ങളിലും ഫ്രീഡം വാളുകൾ ഉയരും.
0 Comments