പ്രധാന വാർത്തകൾ
പരിഷ്ക്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണം മെയ് മാസത്തിൽപ്ലസ് വൺ പ്രവേശനത്തിനും ഒന്നാം ക്ലാസ് പ്രവേശനത്തിനും പ്രത്യേകം സർക്കുലറും സമയക്രമവും പുറത്തിറക്കുംസിബിഎസ്‌ഇ ബോർഡ്‌ പരീക്ഷകൾക്ക് ഇന്ന് തുടക്കം: ഇനി പരീക്ഷക്കാലംനഴ്‌സിങ് ഹോസ്റ്റലിലെ റാഗിങ്: കോളജ് പ്രിന്‍സിപ്പലിനും അസി. പ്രഫസർക്കും സസ്‌പെന്‍ഷൻഗാന്ധിനഗർ ഗവ.നഴ്സിങ് കോളജിൽ നടന്ന ക്രൂരമായ റാഗിങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറക്കില്ല: മന്ത്രി വി. അബ്ദുറഹ്മാൻഹയർ സെക്കന്ററി പരീക്ഷകളുടെ സമയത്തിൽ നേരിയമാറ്റം: സമയമാറ്റം വെള്ളിയാഴ്ച്ചകളിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ശാസ്ത്രത്തിൽ അടിത്തറ നൽകാൻ ‘ഫിഗറിങ് ഔട്ട് മണി മാറ്റേഴ്‌സ്’സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽസിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ അപേക്ഷ തീയതി നീട്ടി 

സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൽ ജില്ലാ കോ-ഓർഡിനേറ്റർ നിയമനം

Aug 5, 2022 at 10:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം: സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വിവിധ ജില്ലകളിൽ ജില്ലാ കോ-ഓർഡിനേറ്റർ നിയമനം നടത്തുന്നു. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് ഓരോ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നത്. പ്രതിമാസം 22,290 രൂപയാണ് ലഭിക്കുക. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്സി ബയോളജിക്കൽ സയൻസസ് / ലൈഫ് സയൻസസ് / എൻവയോൺമെന്റൽ സയൻസസ് / ബയോടെക്നോളജി / എംഎസ്ഡബ്ലിയു, പിഎച്ച്.ഡി/എം.ഫിൽ ബിരുദം, പരിസ്ഥിതി/ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം എന്നീ യോഗ്യത ഉള്ളവരായിരിക്കണം. 45 വയസ്സിന് താഴെയുള്ളവർക്ക്  മുൻഗണന ഉണ്ടായിരിക്കും. അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾ മാത്രമേ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവൂ. യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ www.keralabiodiversity.org ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ആധാറിന്റെ സോഫ്റ്റ് കോപ്പിയും യോഗ്യതയും മാർക്കും പരിചയവും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും സഹിതം 16.08.2022-നോ അതിനുമുമ്പോ അപേക്ഷ സമർപ്പിക്കണം. 

Follow us on

Related News