പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൽ ജില്ലാ കോ-ഓർഡിനേറ്റർ നിയമനം

Aug 5, 2022 at 10:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം: സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വിവിധ ജില്ലകളിൽ ജില്ലാ കോ-ഓർഡിനേറ്റർ നിയമനം നടത്തുന്നു. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് ഓരോ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നത്. പ്രതിമാസം 22,290 രൂപയാണ് ലഭിക്കുക. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്സി ബയോളജിക്കൽ സയൻസസ് / ലൈഫ് സയൻസസ് / എൻവയോൺമെന്റൽ സയൻസസ് / ബയോടെക്നോളജി / എംഎസ്ഡബ്ലിയു, പിഎച്ച്.ഡി/എം.ഫിൽ ബിരുദം, പരിസ്ഥിതി/ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം എന്നീ യോഗ്യത ഉള്ളവരായിരിക്കണം. 45 വയസ്സിന് താഴെയുള്ളവർക്ക്  മുൻഗണന ഉണ്ടായിരിക്കും. അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾ മാത്രമേ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവൂ. യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ www.keralabiodiversity.org ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴി ആധാറിന്റെ സോഫ്റ്റ് കോപ്പിയും യോഗ്യതയും മാർക്കും പരിചയവും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും സഹിതം 16.08.2022-നോ അതിനുമുമ്പോ അപേക്ഷ സമർപ്പിക്കണം. 

Follow us on

Related News