SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തേഞ്ഞിപ്പലം: വിദ്യാർത്ഥികൾക്ക് ഒരേസമയം രണ്ട് ബിരുദം സ്വന്തമാക്കാൻ കാലിക്കറ്റ് സർവകലാശാലയുടെ നടപടി. ഇരട്ടബിരുദം അനുവദിക്കുന്നതിനായി സർവകലാശാല സർക്കാറിന്റെ
അനുമതി തേടും. ഇതിന് ബിരുദ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ തീരുമാമായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരേസമയം രണ്ട് ബിരുദ കോഴ്സുകൾ പഠിപ്പിക്കാൻ ഒരു സർവകലാശാല തയ്യാറെടുക്കുന്നത്. ഒരേ സമയം ഇരട്ടബിരുദം നേടാമെന്നുള്ള നിർദേശം യു.ജി.സി നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. യുജിസി നിർദേശം കാലിക്കറ്റിൽ നടപ്പാക്കണമെന്നാവശ്യത്തെ തുടർന്നാണ് നടപടി.