SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പട്ടികവിഭാഗത്തിൽപ്പെട്ട എം.എസ്.ഡബ്ല്യു (മാസ്റ്റർ ഓഫ് സോഷ്യൽവർക്ക്) പാസായവർക്ക് ഈ തസ്ഥികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 21 നും 35 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം. പ്രതിമാസം 20,000 രൂപയാണ് ഓണറേറിയം ലഭിക്കുന്നത്. താത്ക്കാലികാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടുത്തിയിരിക്കണം. അപേക്ഷകൾ ആഗസ്റ്റ് 5ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. അപേക്ഷാ ഫോമിന്റെ മാതൃകയും, മറ്റു വിവരങ്ങളും ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിക്കുന്നതാണ്.