SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: ബാങ്കിങ് സേവനങ്ങള്‍ മികച്ച രീതിയില്‍ താഴേതട്ടില്‍ എത്തിക്കുന്നതിനായി തപാല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിലേക്ക് കറസ്പോണ്ടന്റുമാരെ നിയമിക്കുന്നു. അപേക്ഷകർ അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിര താമസക്കാരും, പത്താം ക്ലാസ് പാസായവരും ആയിരിക്കണം. കൂടാതെ 18-75നും മധ്യേ പ്രായമുള്ള പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുളളവരും ആയിരിക്കണം.
അപേക്ഷകർക്ക് ആധാര്‍, പാന്‍കാര്‍ഡ് സ്വന്തമായി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍, ബയോമെട്രിക് ഡിവൈസ്, കാര്‍ഡ് പ്ലസ് പിന്‍ ഡിവൈസ് എന്നിവ ഉണ്ടായിരിക്കണം. വിശദവിവരങ്ങൾക്ക്: 6238 525 149, 7012 630 729, 9809 057 738, 0473 5 224 940 എന്ന നമ്പറിൽ ബന്ധപ്പെടുക.