SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചതോടെ സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു. വിവരങ്ങൾ താഴെ 👇🏻
കാലിക്കറ്റ് സർവകലാശാല ഇന്ന് (ഓഗസ്റ്റ് 3ന്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
മഹാത്മാഗാന്ധി സർവകലാശാല ഇന്ന് (03.08.2022) നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്.
ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല, ആഗസ്റ്റ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സർവ്വകലാശാല അറിയിച്ചു. പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
കേരളസർവകലാശാല ഇന്ന് (ആഗസ്റ്റ് 3) നടത്താനിരുന്ന പരീക്ഷകൾ മാറ്റി
കേരളസർവകലാശാല നാളെ (03.08.2022) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും(തിയറി, പ്രാക്ടിക്കൽ & വൈവ വാസി) മാറ്റിവച്ചു. പുതുക്കിയ പരീക്ഷാത്തീയതികൾ പിന്നീട്
അറിയിക്കും.