പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

കെടിയു ബിടെക് ഫലം; പുനഃപ്രഖ്യാപനം മൂന്ന് ദിവസത്തിനുള്ളിൽ

Aug 3, 2022 at 2:08 pm

Follow us on

തിരുവനന്തപുരം: സംസ്ഥാന സാങ്കേതിക സർവകലാശാലയുടെ (കെടിയു)പുതുക്കിയ ബിടെക് ഫലം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പ്രഖ്യാപിച്ച ബിടെക് ഫലം ഇന്നലെ വൈകിട്ടോടെ പിൻവലിച്ചിരുന്നു. വിജയ ശതമാനത്തിലും ബിടെക് ഓണേഴ്സ് എണ്ണത്തിലും വ്യത്യാസമുള്ളതായി ആരോപണമുണ്ട്. ആക്റ്റിവിറ്റി പോയിന്റ്റുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും കോളേജുകൾ പറയുന്നു. മിനിമം മാർക്ക്‌ നേടാത്തവർക്കായി നടത്തിയ ആറാം സെമെസ്റ്റർ പരീക്ഷ ഫലവും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സർവകലാശാല ബിടെക് ഫലം പിൻവലിച്ചത്. പുതുക്കിയ ഫലത്തിൽ അക്കാദമിക് പെർഫോമൻസ് ഇൻഡക്സിലാണ് മാറ്റംവരികയെന്നും മൊത്തം ഫലത്തിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

Follow us on

Related News