SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ന്യൂ ഡൽഹി: കേന്ദ്ര സർവകലാശാല ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള ദേശീയ പൊതുപ്രവേശനപരീക്ഷ (സി.യു.ഇ.ടി.) സെപ്റ്റംബറിൽ നടത്തുമെന്ന് യു.ജി.സി. ചെയർമാൻ എം. ജഗദീഷ്‌കുമാർ അറിയിച്ചു. സെപ്റ്റംബർ ഒന്നു മുതൽ ഏഴുവരെയും ഒൻപതു മുതൽ 11 വരെയും രണ്ടുഘട്ടങ്ങളായിട്ടാണ് പൊതുപരീക്ഷ നടത്തുക.
3.57 ലക്ഷം വിദ്യാർഥികളാണ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചിരിക്കുന്നത്.അഡ്മിറ്റ് കാർഡ്, പരീക്ഷാകേന്ദ്രങ്ങൾ എന്നിവസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും. പൊതുപരീക്ഷക്ക് രാജ്യത്തിനുള്ളിൽ അഞ്ഞൂറും വിദേശത്ത് പതിമ്മൂന്നും പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. 66 സർവകലാശാലകളിലെ പി.ജി. പ്രവേശനം പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: https//nta.ac.in ,https//cuet.nta.nic