തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തുവാൻ നിശ്ചയിച്ചിരുന്ന പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവെച്ചു. ഓഗസ്റ്റ് 3, 4, 5 തീയതികളിൽ നിശ്ചയിച്ചിരുന്ന അഭിമുഖം യഥാക്രമം ഓഗസ്റ്റ് 10, 11, 12 തീയതികളിലേക്ക് മാറ്റി.
താത്കാലികാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥലത്തിനും സമയത്തിനും മാറ്റമുണ്ടായിരിക്കുന്നതല്ല.