പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സംസ്കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ, ഡ്രൈവർ ഒഴിവുകൾ

Jul 22, 2022 at 4:49 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. കാലടി മുഖ്യകേന്ദ്രത്തിലെ ഹിസ്റ്ററി വിഭാഗത്തിൽ ജൂലൈ 29 ന് രാവിലെ 11നാണ് ഇന്റർവ്യൂ. 55% മാർക്കിൽ കുറയാതെ മ്യൂസിയോളജി/ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. 👇🏻👇🏻

\"\"

യു. ജി. സി. – നെറ്റ്/പിച്ച്.ഡി അഭിലഷണീയ യോഗ്യതയാണ്. പ്രായപരിധി : 60 വയസ്സിൽ താഴെ. പങ്കെടുക്കുന്നവർ വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.👇🏻👇🏻

\"\"

സംസ്കൃത സര്‍വകലാശാലയില്‍ ഡ്രൈവര്‍

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ബാഡ്ജും ഹെവി ഡ്രൈവിംഗ് ലെെസന്‍സുമുള്ള ഒരു ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റിന്ളെ ഒഴിവിലേയ്ക്ക് വാക്-ഇന്‍-ഇന്റർവ്യൂ നടത്തുന്നു. പ്രതിദിനം 700/- രൂപ (പ്രതിമാസം 18,900/- രൂപ). പ്രായ‍ം 40 വയസ്സ് കവിയരുത്. രാത്രി കാലങ്ങളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ക്ക് മുന്‍ഗണന.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം ജൂലൈ 26ന് രാവിലെ രാവിലെ 10ന് സര്‍വകലാശാല ആസ്ഥാനത്തുള്ള ഭരണ നിര്‍വഹണ കാര്യാലയത്തില്‍ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ക്ക് http://ssus.ac.in സന്ദര്‍ശിക്കുക.

\"\"
\"\"

Follow us on

Related News