SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
തിരുവനന്തപുരം: കേരള സർവകലാശാല 2022 മാർച്ചിൽ നടത്തിയ എം.ഫിൽ. കെമിസ്ട്രി (2020-21ബാച്ച്) തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്ബ്സൈറ്റിൽ.
കേരള സർവകലാശാല 2022 ഏപ്രിലിൽ നടത്തിയ അവസാന വർഷ ബി.ബി.എ.
ആന്വൽ സ്കീം പ്രവറ്റ് രജിസ്ട്രേഷൻ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2022 ജൂലൈ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരള സർവകലാശാല 2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ.
(2020 സ്കീം ഫുൾടൈം (യു.ഐ.എം. ഉൾപ്പെടെ) ട്രാവൽ ആന്റ് ടൂറിസം) റെഗുലർ
ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2022 ആഗസ്റ്റ് 1
വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വൈവ വോസി ടൈംടേബിൾ
കേരള സർവകലാശാല 2022 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എൽ.എൽ.എം.
വൈവ വോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.
പരീക്ഷ മാറ്റി
കേരള സർവകലാശാല ജൂലൈ 19, 20 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.എസ്.സി.ഇലക്ട്രോണിക്സ് പ്രോഗ്രാമിന്റെ (EX 1344 – ഇലക്ട്രോണിക്സ് സർക്യൂട്ട്സ് ലാബ്, EX 1345 – മൈക്രോ പ്രോസസർ ലാബ്) പ്രായോഗിക പരീക്ഷ ആഗസ്റ്റ് 1, 2 തീയതികളിലേക്ക് മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്.👇🏻👇🏻
പരീക്ഷാഫീസ്
കേരള സർവകലാശാല 2022 ആഗസ്റ്റിൽ നടത്താനിരിക്കുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (വിദൂരവിദ്യാഭ്യാസം റെഗുലർ 2020 അഡ്മിഷൻ & സപ്ലിമെന്ററി 2018 & 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ ജൂലൈ 26 വരെയും 150 രൂപ പിഴയോടെ ജൂലൈ 30 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 2 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരള സർവകലാശാല നടത്തുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി (2013
സ്കീം) & സെഷണൽ ഇംപൂവ്മെന്റ് (2008 & 2013 സ്കീം), ജൂലൈ 2022 പരീക്ഷയ്ക്ക്
പിഴകൂടാതെ ജൂലൈ 29 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 3 വരെയും 400 രൂപ പിഴ
യോടെ ആഗസ്റ്റ് 5 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
കേരള സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി.എ./ബി.എസ്.സി/ബി.കോം. (ന്യൂജനറേഷൻ- ഡബിൾ മെയിൻ പ്രോഗ്രാമുകൾ), ആഗസ്റ്റ് 2022 (2020 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പി.ജി. ഡിപ്ലോമ – കൗൺസിലിങ് സൈക്കോളജി
കേരള സർവകലാശാല മനഃശാസ്ത്രവിഭാഗം നടത്തുന്ന സൈക്കോളജിക്കൽ
കൗൺസിലിങ് പിജി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കേരള സർവകലാശാല അംഗീകൃത ബിരുദം. അപേക്ഷാഫോമും വിശദ വിവരങ്ങളും
(http://keralauniversity.ac.in) ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ആഗസ്റ്റ് 15. വിശദവിവരങ്ങൾക്ക് വകുപ്പ് മേധാവിയുമായി ബന്ധപ്പെടുക. ഫോൺ: 9447221421