പരീക്ഷാഫലം, പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫീസ്, സീറ്റ് ഒഴിവ്: എംജി സർവകലാശാല വാർത്തകൾ

Jul 18, 2022 at 4:08 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

കോട്ടയം: നാല്, അഞ്ച് സെമസ്റ്റർ ബി.വോക്ക് സസ്‌റ്റെയ്‌നബിൾ അഗ്രികൾച്ചർ (പഴയ സ്‌കീം – 2015-2018 അഡ്മിഷൻ – സപ്ലിമെന്ററി / 2014 അഡ്മിഷൻ – മെഴ്‌സി ചാൻസ്) ഏപ്രിൽ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 22 മുതൽ 27 വരെ പാലാ സെന്റ് തോമസ് കോളേജിൽ വച്ച് നടത്തും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"


 
പരീക്ഷാഫീസ്
 
ജൂലൈ 29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.സി.എ. (2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി, ലാറ്ററൽ എൻട്രി / 2019, 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി / 2016 അഡ്മിഷൻ – സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജ്) / 2015 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ് (അഫിലിയേറ്റഡ്, സീപാസ്) / 2012-2014 അഡ്മിഷൻ – സെക്കന്റ് മെഴ്‌സി ചാൻസ്, 2011 അഡ്മിഷൻ – തേർഡ് മെഴ്‌സി ചാൻസ് / ലാറ്ററൽ എൻട്രി – 2016 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ്, 2015, 2014 അഡ്മിഷൻ – സെക്കന്റ് മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 20 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 21 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ ജൂലൈ 22 നും അപേക്ഷിക്കാം.  ടൈം ടേബിൾ, ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in).

\"\"


സ്‌കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ടിന്റെ ആഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2012 മുതൽ 2015 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി,, 2011 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 25 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 26 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 27 നും അപേക്ഷിക്കാം.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ http://mgu.ac.in       

 
ആഗസ്റ്റ് 12 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി. എം.ആർ.റ്റി. (2015 അഡ്മിഷൻ – സപ്ലിമെന്ററി / 2008-2014 അഡ്മിഷനുകൾ – ഫസ്റ്റ് മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് രണ്ട് വരെയും 525 രൂപ പിഴയോടു കൂടി ആഗസ്റ്റ് മൂന്നിനും 1050 സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് നാലിനും അപേക്ഷിക്കാം.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ http://mgu.ac.in

\"\"


 
സീറ്റൊഴിവ്
 
സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ എം.എ. മലയാളം (2022-2024) പ്രോഗ്രാമിലേക്ക് എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്.  താല്പര്യമുള്ളവർക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 22 ന് രാവിലെ 11.30 ന് ഡിപ്പാർട്ട്‌മെന്റിൽ വച്ച് നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
 
മഹാത്മാഗാന്ധി സർവ്വകലാശാല പഠനവകുപ്പായ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ എം.എസ്.സി. സൈക്കോളജി പ്രോഗ്രാമിൽ 2022-24 പ്രവേശന ബാച്ചിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ 0481-2731035, 9496201466, 9495213248 എന്നീ ഫോൺ നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.

\"\"


 
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ്.സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേർണിംഗ് ബാച്ചിലേക്ക് (2022 അഡ്മിഷൻ) ഓപ്പൺ, എസ്.സി. (രണ്ട്) വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യത രേഖകളുമായി ജൂലൈ 20 ന് 11 മണിക്ക് മഹാത്മാഗാന്ധി സർവ്വകലാശാല കൺവെർജൻസ് അക്കാദമിയ കോംപ്ലക്‌സിലുള്ള റൂം നമ്പർ 514 ൽ വകുപ്പ് ഓഫീസിൽ നടത്തുന്ന ഓപ്പൺ അഡ്മിഷനിൽ നേരിട്ട് ഹാജരാകേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് 9446459644 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.👇🏻👇🏻


 
പരീക്ഷാഫലം

സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് 2022 ഏപ്രിൽ മാസത്തിൽ നടത്തിയ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് (2019, 2020 അഡ്മിഷൻ, സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
 
സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് സയൻസസ് 2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി. ഫിസിക്‌സ് (സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്., 2020-2022 ബാച്ച് റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.👇🏻👇🏻

പരിശീലന പരിപാടി ജൂലൈ 20 ന്
 
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയീസ് ഇൻഫർമേഷൻ ആൻഡ്‌ ഗൈഡൻസ്  ബ്യൂറോയുടെ ആഭിമുഖ്യത്തിൽ റിസർച്ച് സ്‌കിൽസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയബിലിറ്റി എന്ന വിഷയത്തിലും മറ്റ് വിവിധ വിഷയങ്ങളിലും പരിശീലന പരമ്പര സംഘടിപ്പിക്കുന്നു.  ഇതിന്റെ ആദ്യപരിപാടിയായി ജൂലൈ 20 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് യൂ.ജി.സി. സ്‌ട്രൈഡിന്റെ സഹകരണത്തോടെ മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷൻ മത്തേഡ്‌സ് ഇൻ ഡെവലപ്‌മെന്റ് പ്രോജക്ട്‌സ് എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു.  താൽപര്യമുള്ളവർ ജൂലൈ 20 ന് രാവിലെ 10 മണിക്ക് എംപ്ലോയീസ് ഇൻഫർമേഷൻ ആൻഡ്‌ ഗൈഡൻസ്  ബ്യൂറോയിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

\"\"

Follow us on

Related News