പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

ഗുരുവായൂർ ദേവസ്വത്തിൽ അസിസ്റ്റന്റ് എൻജിനീയർ നിയമനം: അവസാന തീയതി ജൂലൈ 30

Jul 8, 2022 at 4:41 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തൃശ്ശൂർ: ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലുള്ള ഒഴിവിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമനം നടത്തുന്നു. ഓൺലൈനായി ജൂലൈ 30 വരെ അപേക്ഷിക്കാം. ജൂൺ 29നു പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലെ കാറ്റഗറി നമ്പര്‍ 09/2022 ആണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയുടേത്.

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ലഭിച്ച ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങിലുള്ള ബി.ടെക്./തത്തുല്യം.

\"\"

പ്രായപരിധി: 25 മുതൽ 36 വരെ. 1.01.1997-നും 2.01.1986-നും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരാകണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ്.

ശമ്പളം: 55,200-1,15,300 രൂപ

പരീക്ഷാഫീസ്: 750 രൂപ. എസ്.സി/എസ്.ടിക്ക് 500 രൂപ. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌പോര്‍ട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. അടച്ച ഫീസ് മടക്കിനല്‍കില്ല.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും: https://kdrb.kerala.gov.in

\"\"

Follow us on

Related News