പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

പട്ടികജാതി വിദ്യാർത്ഥികൾക്കായി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: രജിസ്ട്രേഷൻ നടപടികൾ അറിയാം

Jul 8, 2022 at 12:05 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: 2022-23 അധ്യയന വര്‍ഷത്തേക്കുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം. മുൻ വർഷങ്ങളെക്കാൾ വ്യത്യസ്തമായാണ് ഈ വർഷത്തെ രജിസ്‌ട്രേഷന്‍ നടപടികൾ. 2022-23 വര്‍ഷം ഫ്രഷ്/റിന്യൂവൽ ആയി അപേക്ഷിക്കുന്ന എല്ലാ പട്ടികജാതി വിദ്യാര്‍ത്ഥികളും അവരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. ഈ വര്‍ഷം മുതല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പേയ്‌മെന്‍റ് പോര്‍ട്ടല്‍ ആയ പിഎഫ്എംഎസ് മുഖേനയുളള ആധാര്‍ പേയ്‌മെന്‍റ് ആയതിനാല്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടുളള അക്കൗണ്ടിലേയ്ക്ക് മാത്രമേ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ലഭിക്കൂ.

\"\"

അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്ത ശേഷം 2022 – 23 വര്‍ഷം ഫ്രഷ് / റിന്യൂവൽ ആയി അപേക്ഷിക്കുന്ന സിഎസ്എസ് പരിധിയില്‍ വരുന്ന (2.50 ലക്ഷം വരെ വാര്‍ഷിക വരുമാനമുളള) എല്ലാ പട്ടികജാതി വിദ്യാര്‍ത്ഥികളും നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തുടര്‍ന്ന് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ നിന്നും ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഐ.ഡി ഉപയോഗിച്ച് ഇ-ഗ്രാന്‍റ്സ് പോര്‍ട്ടല്‍ സ്‌കോളര്‍ഷിപ്പ് അപേക്ഷ രജിസ്റ്റര്‍ ചെയ്യണം. നാഷണല്‍ സ്കോളർഷിപ്പ് പോർട്ടലിലേക്കുളള ലിങ്ക് ഇ-ഗ്രാന്‍റ് സ്ലോഗിനില്‍ ലഭിക്കും.

\"\"

2022-23 വര്‍ഷം മുതല്‍ യുഡിഐഎസ്ഇ/എഐഎസ്എച്ച്ഇ കോഡ് ഉളള സ്ഥാപനങ്ങള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് തുക ലഭിക്കൂ. പ്രസ്തുത കോഡ് ഇല്ലാത്ത സ്ഥാപനങ്ങള്‍ എത്രയും വേഗം ആയത് ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ സ്ഥാപന മേധാവിയുമായി ബന്ധപ്പെടേണ്ടതാണ്.

Follow us on

Related News