SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
തിരുവനന്തപുരം: ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി തപാല്‍ വകുപ്പിന്റെ ‘ദീന്‍ ദയാല്‍ സ്പര്‍ശ് യോജന 2022-23’ സ്‌കോളര്‍ഷിപ്പ് (സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്‌കോളര്‍ഷിപ്പ്) പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2022-’23 അധ്യയന വര്‍ഷത്തില്‍ കേരള തപാല്‍ സര്‍ക്കിളിലെ 40 വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപ വീതം സ്‌കോളര്‍ഷിപ്പ് തുക നല്‍കുന്ന പദ്ധതിയാണിത്.

അവസാന പരീക്ഷയില്‍ 60% മാര്‍ക്ക് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 5% ഇളവ്) നേടുകയും കേരള തപാല്‍ സര്‍ക്കിളിലെ ഏതെങ്കിലും ഫിലാറ്റലി ബ്യൂറോയിലെ ഫിലാറ്റലിക് നിക്ഷേപ അക്കൗണ്ട് ഉള്ളവരുമായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ‘ക്വിസ്, ‘ഫിലാറ്റലി പ്രോജക്റ്റ്’ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലൂടെ നടത്തുന്ന മത്സരത്തിലൂടെയാണ് സ്കോളർഷിപ്പ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
ആദ്യഘട്ടത്തിലുള്ള ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട തപാല്‍ ഡിവിഷണല്‍ സൂപ്രണ്ടിന് ജൂലൈ 31 നകം രജിസ്റ്റേര്‍ഡ് തപാല്‍/സ്പീഡ് പോസ്റ്റ് മുഖേന നൽകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.keralapost.gov.in

- പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ്: പ്രവേശനം ഇന്നും നാളെയും
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിൽ വിദൂര പിജി ഡിപ്ലോമ: അവസാന തീയതി ഓഗസ്റ്റ് 31
- പ്ലസ് വൺ പ്രവേശനം: ഇതുവരെ അപേക്ഷിക്കാത്ത വിദ്യാർത്ഥികൾക്കും അവസരം
- പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ്: പ്രവേശനം നാളെ രാവിലെ 10മുതൽ
- മെഡിക്കൽ പിജി; ആദ്യ അലോട്മെന്റ് സെപ്റ്റംബർ 8ന്
0 Comments