JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണ പദ്ധതി അനുസരിച്ച് എംപ്ലോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എറണാകുളം,തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് സൗജന്യ പരിശീലനം നൽകും. ജൂലൈ 11 മുതൽ ആഗസ്റ്റ് 23 വരെ ഓൺലൈനായാണ് പരിശീലനം.

പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ വ്യക്തിവിവരങ്ങൾ വാട്സ്ആപ്പ് നമ്പർ സഹിതം ജൂലൈ 7ന് മുമ്പ് rpeeekm.emp.lbr@kerala.gov.in, teeckdy.emp.lbr@kerala.gov.in എന്നീ ഇ-മെയിലുകളിൽ നൽകണം. എറണാകുളം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മുൻഗണന.

- മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്കാരം നൽകും: വി. ശിവൻകുട്ടി
- അധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി
- ഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി
- ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
- യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്ട്രേഷൻ സെപ്റ്റംബർ 10വരെ