JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
തിരുവനന്തപുരം: കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജൂലായ് 9, 10 ദിവസങ്ങളില്‍ നടത്താനിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്-കമാന്‍ഡോ വിങ്) നിയമനത്തിനുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 24, 25 തീയതികളിലേക്ക് മാറ്റി.ഇടുക്കി ജില്ലയില്‍ 20, 21 തീയതികളിലേക്കും പത്തനംതിട്ട ജില്ലയില്‍ ജൂലായ് 11, 12 തീയതികളിലേക്കും എറണാകുളം ജില്ലയില്‍ 30, ഓഗസ്റ്റ് 1 തീയതികളിലേക്കും തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ 27, 29 തീയതികളിലേക്കും മലപ്പുറം ജില്ലയില്‍ ജൂലായ് 31, ഓഗസ്ത് 2 തീയതികളിലേക്കും വയനാട്, കാസര്‍കോട് ജില്ലകളില്‍ 21, 22 തീയതികളിലേക്കും മാറ്റിയിട്ടുണ്ട്. ജൂലായ് 28-ന് എറണാകുളം ജില്ലയില്‍ നടത്തേണ്ടിയിരുന്ന എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 31- ലേക്കും മലപ്പുറം ജില്ലയില്‍ ഓഗസ്ത് 1ലേക്കും മാറ്റി നിശ്ചയിച്ചിട്ടുണ്ട്.
ഉദ്യോഗാര്‍ഥികള്‍ ജൂലായ് 9, 10, 28 തീയതികളിലെ അഡ്മിഷന് ടിക്കറ്റുകളുമായി പുതുക്കി നിശ്ചയിച്ച തീയതിയില്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റിന് ഹാജരാകണം.
പരീക്ഷ റദ്ദാക്കി
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്/ സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍ (കാറ്റഗറി നമ്പര്‍ 57/2021), കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 59/2020) തസ്തികകളിലേക്ക് 25-ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഒ.എം.ആര്. പരീക്ഷ റദ്ദ് ചെയ്തു.
അഭിമുഖം
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്കൂള്‍ ടീച്ചര്‍ (മലയാളം) തസ്തികയിലേക്ക് ജൂലായ് 6 മുതല്‍ 22 വരെ പി.എസ്.സി. കോഴിക്കോട് മേഖലാ ഓഫീസിലും തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലാ ഓഫീസുകളിലും അഭിമുഖം നടത്തും.
കണ്ണൂര്‍ ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്കൂള്‍ ടീച്ചര്‍ (മലയാളം) തസ്തികയിലേക്ക് 6, 7 തീയതികളില്‍ പി.എസ്.സി. കണ്ണൂര്‍ ജില്ലാ ഓഫീസില്‍ അഭിമുഖം ഉണ്ടാകും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് സംബന്ധിച്ച് പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ അയച്ചിട്ടുണ്ട്.
വാചാ പരീക്ഷ
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മൈക്രോബയോളജി) തസ്തികയിലേക്ക് ജൂലായ് 6-ന് പി.എസ്.സി. ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും.
2022 ജനുവരി വകുപ്പുതല പരീക്ഷാ വിജ്ഞാപനപ്രകാരം 13-ന് നടത്തിയ സെക്കന്‍ഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് – മലയാളം (തമിഴ്/കന്നട) പേപ്പറിന്റെ എഴുത്തു പരീക്ഷയില്‍ വിജയിച്ച പരീക്ഷാര്‍ത്ഥികള്‍ക്ക് 6 ന് രാവിലെ 10-ന് പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വാചാ പരീക്ഷ നടത്തും.
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി