പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഐസിഫോസിൽ റിസേർച്ച് അസോസിയേറ്റ്, അസിസ്റ്റന്റ്: അവസരം ബിരുദധാരികൾക്ക്

Jul 5, 2022 at 1:43 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

തിരുവനന്തപുരം: ഐ.ടി വകുപ്പിനു കീഴിലായുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രമായ ഐ.സി ഫോസിൽ (ICFOSS) റിസേർച്ച് അസോസിയേറ്റ്, റിസേർച്ച് അസിസ്റ്റന്റ് തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐ.ഒ.റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് എന്നിവയിലെ പ്രോജക്ടുകളിലായി കരാറടിസ്ഥാനത്തിലാണ് നിയമനം. ബിരുദധാരികൾക്കാണ് അവസരം. ജൂലൈ ആറിന് ഐസിഫോസിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാം.

\"\"

യോഗ്യത: ബി.ടെക്/എം.ടെക്/ബി.ഇ/എം.ഇ/ബി.എസ്‌സി/എം.എസ്‌.സി/എം.സി.എ/എം.ബി.എ/എം.എ എന്നിവയിലേതെങ്കിലും ബിരുദം. ഒപ്പം പ്രവൃത്തി പരിചയവും അഭികാമ്യം.

സ്വതന്ത്ര സോഫ്റ്റ്‌വെയർ നവീന ആശയങ്ങൾ രൂപപ്പെടുത്തുന്നതിന് FOSS ഇന്നവേഷൻ ഫെലോഷിപ്പ് 2022 പ്രോഗ്രാമിലേക്ക് ബി.ടെക്/എം.ടെക്/ബി.ഇ/എം.ഇ/ബി.എസ്‌സി/എം.എസ്‌സി/എം.സി.എ/എം.ബി.എ/എം.എ ബിരുദധാരികൾക്ക് ജൂലൈ എട്ടിന് ഐസിഫോസിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471-2700012/13/14, 0471-2413013, 9400225962

\"\"

Follow us on

Related News