പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പരീക്ഷയുടെ വൈകിക്കിട്ടിയ ഉത്തരക്കടലാസുകൾ ഉടൻ മൂല്യനിർണയം നടത്തി ഫലം പ്രഖ്യാപിക്കും

Jul 3, 2022 at 11:10 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1

തേഞ്ഞിപ്പലം: ആറാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ വൈകിക്കിട്ടിയ ഉത്തരക്കടലാസുകൾ ഉടൻ മൂല്യനിർണയം നടത്തി ഫലം പ്രഖ്യാപിക്കുമെന്ന് കാലിക്കറ്റ് സർവകലാശാലാ പരീക്ഷാ കൺട്രോളർ അറിയിച്ചു. ആറാം സെമസ്റ്റർ ഏപ്രിൽ 2022 ബിരുദ പരീക്ഷകൾ അവസാനിച്ചത് ഏപ്രിൽ 19 ന് ആയിരുന്നു. ഏപ്രിൽ 27- ന് തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവർണ്മെന്റ് കോളേജിൽ നിന്ന് ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റി മോണിറ്ററിങ് വിഭാഗം ശേഖരിച്ചിട്ടുള്ളതും ആ സമയത്ത്, അന്നേ വരെയുള്ള പരീക്ഷകളുടെ മുഴുവൻ ഉത്തരക്കടലാസുകളും യൂണിവേഴ്സിറ്റിയിലേക്ക് കൈമാറിയിട്ടുണ്ട് എന്ന് കോളേജ് അധികാരികൾ ഒപ്പിട്ടു നൽകിയിട്ടുണ്ട്. 👇🏻👇🏻

\"\"

പിന്നീട് ജൂൺ മാസത്തിൽ നടന്ന, 2021 അഡ്‌മിഷൻ വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ ശേഖരിക്കാനായി ജൂൺ 25 ന് കോളേജിൽ എത്തിയ മോണിറ്ററിങ് വിഭാഗത്തിന്, കോളേജ്, ഒന്നാം സെമസ്റ്റർ ഉത്തരക്കടലാസുകളോടൊപ്പം ആറാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസ് കെട്ടുകളും കൈമാറുകയാണുണ്ടായത്. പ്രസ്തുത കോളേജ് ഉൾപ്പെടെ ഏതാനും കോളേജുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഇത്തരം അനാസ്ഥ ബന്ധപ്പെട്ട ഉത്തരക്കടലാസുകളുടെ മൂല്യനിർണയാവും ഫലപ്രഖ്യാപനവും വൈകാൻ കാരണമായിട്ടുണ്ട്. ഇപ്രകാരം ലഭിച്ച ഉത്തരക്കടലാസുകളുടെ മൂല്യനിർണയവും ഫലപ്രഖ്യാപനവും വിദ്യാർത്ഥികളുടെ തുടർപഠനത്തിന്‌ തടസ്സമാകാത്ത രീതിയിൽ
എത്രയും പെട്ടെന്ന് നടത്തുമെന്ന് പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാoരാജ് അറിയിച്ചു.👇🏻👇🏻

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...