പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം, 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ:
പരീക്ഷാ പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് വേഗം നടപ്പാക്കുമെന്ന് മന്ത്രി ആർ.ബിന്ദു

Jun 30, 2022 at 2:25 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1

\"\"

കോഴിക്കോട്: ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ രൂപീകരിച്ച പരീക്ഷാ പരിഷ്കരണ കമ്മീഷൻ സമർപ്പിച്ച അന്തിമ റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഏറ്റുവാങ്ങി. കമ്മീഷനംഗങ്ങളും ഓരോ സർവകലാശാലയിലെയും വിവരവിനിമയ-സാങ്കേതിക വിദഗ്ദ്ധരും ചേർന്നുള്ള നിർവഹണസമിതി രൂപീകരിച്ച് എത്രയും വേഗം റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് റിപ്പോർട്ട് ഏറ്റുവാങ്ങിയ ശേഷം മന്ത്രി പറഞ്ഞു.👇🏻👇🏻

\"\"


ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുകയും പരമാവധി പതിനഞ്ചു ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുകയും ചെയ്യുന്നതടക്കമുള്ള നിർദ്ദേശങ്ങളുള്ള സമഗ്രമായ റിപ്പോർട്ടാണ് സമർപ്പിക്കുന്നതെന്ന് കമ്മീഷൻ ചെയർമാൻ പ്രഫ. സി ടി അരവിന്ദകുമാർ (പ്രോ വൈസ് ചാൻസലർ, എം ജി സർവ്വകലാശാല) മന്ത്രിയെ അറിയിച്ചു.👇🏻👇🏻

\"\"


ചെയർമാനു പുറമെ, കമ്മീഷൻ അംഗങ്ങളായ ഡോ. കെ അനിൽകുമാർ (രജിസ്ട്രാർ, കേരള സർവ്വകലാശാല), ഡോ. എ പ്രവീൺ (രജിസ്ട്രാർ, കെ.ടി.യു), ഡോ. സി എൽ ജോഷി (മുൻ രജിസ്ട്രാർ, കലിക്കറ്റ്സർവകലാശാല) എന്നിവരും ചേർന്നാണ് ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു സന്നിഹിതനായിരുന്നു.
ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെയും സർവകലാശാലാ നിയമ പരിഷ്കരണ കമ്മീഷന്റെയും റിപ്പോർട്ടുകളും അന്തിമഘട്ടത്തിലാണെന്നും ഉടൻ ലഭിക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.👇🏻👇🏻

\"\"

Follow us on

Related News