JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസിലെയും സ്വാശ്രയസെന്ററുകളിലെയും 2022 വര്‍ഷത്തെ ഫുള്‍ടൈം, പാര്‍ട്ട് ടൈം എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 830 രൂപ രജിസ്ട്രേഷന് ഫീസടച്ച് ജൂലൈ 18-ന് മുമ്പായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യണം. സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തണം. ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ 0494 2407017, 2407363.👇🏻👇🏻
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
ജൂണ്‍ 30-ന് തുടങ്ങുന്ന എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2022 പരീക്ഷക്ക് പുതുക്കാട് സി.സി.എസ്.ഐ.ടി. കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ THAUBG0307 മുതല്‍ THAUBG0337 വരെയുള്ള വിദ്യാര്‍ത്ഥികള്‍ അതേ ഹാള്‍ടിക്കറ്റുമായി പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ പരീക്ഷക്ക് ഹാജരാകണം. 👇🏻👇🏻
സിസ്റ്റം മാനേജനര് – വാക് ഇന്‍ ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ സിസ്റ്റം മാനേജരുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ളവര്ക്ക് ജൂലൈ 6-ന് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ ഐ.ഇ.ടി. വെബ്സൈറ്റില്‍. 👇🏻👇🏻
എന്‍വയോണ്‍മെന്റല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്സ്
കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി എന്‍വയോണ്‍മെന്റല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്സ് സംഘടിപ്പിക്കുന്നു. ജൂലൈ 13 മുതല്‍ 26 വരെ നടക്കുന്ന കോഴ്സിലേക്ക് ജൂലൈ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (http://ugchrdc.uoc.ac.in), ഫോണ്‍ 0494 2407351.
പ്രിന്റിംഗ് ടെക്നോളജി പ്രാക്ടിക്കല്‍ ക്ലാസ്👇🏻👇🏻
എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. പ്രിന്റിംഗ് ടെക്നോളജി പ്രാക്ടിക്കല്‍ ക്ലാസുകള്‍ സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ജൂലൈ 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 11-ന് സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍ നികേതനില്‍ നടക്കും. 👇🏻👇🏻
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂലൈ 19-ന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 12 വരെയും 170 രൂപ പിഴയോടെ 14 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി
ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ