പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ ഈ വർഷം 17കോഴ്സുകൾ: പ്രൈവറ്റ് രജിസ്ട്രേഷനും പരിഗണനയിൽ

Jun 28, 2022 at 3:15 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യു.ജി.സി അനുമതി ലഭിക്കുന്ന മുറക്ക്, 2022-23 അക്കാദമിക വർഷം വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. നിയമസഭയിൽ നിയമസഭയിൽ ടി. വി. ഇബ്രാഹിം ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു മന്ത്രി. മറ്റു സർവകലാശാലകളിൽ റഗുലർ പ്രവേശന നടപടികള്‍ ആരംഭിച്ചു വരുന്നതേയുള്ളൂ. സാധാരണഗതിയിൽ ഈ

\"\"

പ്രവേശന നടപടികൾ പൂർത്തീകരിച്ച ശേഷമാണ് വിദൂര വിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുള്ള പ്രവേശന നടപടികള്‍ നടക്കുക. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലക്ക് 2021ൽ തന്നെ ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗ് രീതിയിൽ പ്രവർത്തിക്കാൻ യു.ജി.സിയിൽ നിന്നും അനുമതി ലഭിച്ചതാണ്. 12 യു.ജി കോഴ്സുകളും 5 പി.ജി കോഴ്സുകളും ഈ

\"\"

വർഷം തുടങ്ങാൻ നടപടികൾ പൂർത്തിയാവുകയാണ്. ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗ് സമ്പ്രദായത്തിൽ ഓരോ കോഴ്സിനും പ്രത്യേകം യു.ജി.സി അനുമതി ലഭ്യമാക്കാൻ സർവ്വകലാശാല നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യു.ജി.സിയുടെ അനുമതി ഈ അക്കാദമിക വർഷം തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്. പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുള്ള കോഴ്സുകളിലേക്ക് പ്രവേശനനടപടികള്‍

\"\"

ആരംഭിക്കരുതെന്ന് ഇതര സര്‍വ്വകലാശാലകളെ അറിയിച്ചത് ഈ സാഹചര്യത്തിലാണ്. യു.ജി.സിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയിൽ നിന്നും 2022-23 അധ്യയന വർഷം മുതൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അനുമതി ലഭിക്കുന്നില്ലെങ്കിൽ ഈ വർഷം വിദൂര വിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ വഴി കോഴ്സുകൾ നടത്താൻ മറ്റു

\"\"

സർവ്വകലാശാലകൾക്ക് അനുമതി നൽകുന്ന കാര്യം പരിഗണിക്കും. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ ഉചിതമായ നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Follow us on

Related News