editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍: ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാംസി-ഡിറ്റില്‍ ഗ്രാഫിക് ഡിസൈനര്‍ /ട്രെയിനി: ഡിസംബര്‍ 2വരെ അപേക്ഷിക്കാം.ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാവസരം; “സൈറ്റക്” ആരംഭിച്ചുവെസ്റ്റേണ്‍ റെയില്‍വേയില്‍ 14ഒഴിവ്: ഡിസംബര്‍ 9വരെ അപേക്ഷിക്കാംകേരള ഷിപ്പിങ് ആന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സിസ്റ്റം & വെബ്‌സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍റബ്ബര്‍ ബോര്‍ഡില്‍ ഗ്രാജുവേറ്റ് എന്‍ജിനീയര്‍ ട്രെയിനി: വാക്- ഇന്‍- ഇന്റര്‍വ്യൂസിബിഎസ്ഇ 10,12 പരീക്ഷ: വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇന്നുമുതൽ തിരുത്താംനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റൂര്‍ക്കേല: 143 അധ്യാപക ഒഴിവുകള്‍സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ: അപേക്ഷ നാളെവരെ മാത്രംനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി: പ്രോജക്ട് അസോസിയേറ്റ്,ഫീല്‍ഡ് അസിസ്റ്റന്റ്

ബിരുദ പ്രവേശനം, പരീക്ഷാ തീയതി, പരീക്ഷ അപേക്ഷ: എംജി യൂണിവേഴ്സിറ്റി വാർത്തകൾ

Published on : June 28 - 2022 | 8:43 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

കോട്ടയം: എംജി സർവകലാശാല ബിരുദ ഏകജാലക പ്രവേശനത്തിനുള്ള
ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് തെറ്റുകൾ വരാതിരിക്കുവാൻ ശ്രദ്ധിക്കണം. പ്രാഥമിക രജിസ്ട്രേഷൻ പേജിലെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, സംവരണ വിഭാഗം, പരീക്ഷ ബോർഡ്, രജിസ്റ്റർ നമ്പർ, ജനനതീയതി എന്നിവയിൽ മാറ്റം വരുത്താൻ സാധിക്കില്ല. അതിനാൽ പ്രാഥമിക രജിസ്ട്രേഷൻ പേജിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം.ഫീസടയ്ക്കുന്നതിൽ തകരാറുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷയിലെ ‘മൈ അക്കൗണ്ട്’ എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് ‘ചെക്ക് യുവർ പേയ്മെന്റ്’ എന്ന ഓപ്ഷൻ ഉപയോഗിച്ച് പേയ്മെന്റ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം. 👇🏻👇🏻

ഇതിനുശേഷവും പേയ്മെന്റ് സ്റ്റാറ്റസ് ഫെയിൽഡ് കാണിക്കുകയാണെങ്കിൽ മാത്രം ഫീസടയ്ക്കുവാൻ ശ്രമിക്കണം.അപേക്ഷകൾ ഫൈനൽ സബ്മിറ്റ് ചെയ്ത അപേക്ഷകർക്ക് തങ്ങളുടെ അപേക്ഷയിലെ വിവരങ്ങൾ തിരുത്തുന്നതിനും ഓപ്ഷനുകൾ പുതുതായി നൽകുന്നതിനും ഒഴിവാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള സൗകര്യം ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ലഭിക്കും.

പരീക്ഷാ തീയതി👇🏻👇🏻

എട്ടാം സെമെസ്റ്റർ BHM(ബാച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് )(2018 അഡ്മിഷൻ റെഗുലർ /2014-17 അഡ്മിഷൻസ് സപ്പ്ളിമെന്ററി /2013 അഡ്മിഷൻ മേഴ്‌സി ചാൻസ് )പരീക്ഷകൾ 2022 ജൂലായ് 22 നു ആരംഭിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (http://mgu.ac.in)

രണ്ടാം സെമെസ്റ്റർ B.P.Ed. ഡിഗ്രി എക്സാമിനേഷൻസ് (2019&2018 അഡ്മിഷൻ സപ്പ്ളിമെന്ററി /2015, 2016 & 2017 അഡ്മിഷൻ മേഴ്‌സി ചാൻസ് )/ പരീക്ഷകൾ 2022 ജൂലായ് 18 നു ആരംഭിക്കും.
വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (http://mgu.ac.in)👇🏻👇🏻

അപേക്ഷാ തീയതി

അഞ്ച്, ആറ് സെമസ്റ്റർ ബി എ/ബി. കോം (സി ബി സി എസ് എസ് 2014, മുതൽ 2016 അഡ്മിഷൻ സപ്ളിമൻററി 2012,2013 അഡ്മിഷൻ മേഴ്സി ചാൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 19 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 21 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 22 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in).

ഒന്നാം സെമസ്റ്റർ എം എ /എം എസ് സി /എം കോം /എം സി ജെ എം ടി എ / എം എച്ച് എം/ എം.എം.എച്ച് /എം.ടി.ടി.എം (സി എസ് എസ് 2021അഡ്മിഷൻ റഗുലർ,2021 അഡ്മിഷൻ ഇംമ്പ്രൂവ്മൻറ് 2020,2019 അഡ്മിഷൻ സപ്ളിമൻററി ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ നാല് വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 7 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 8 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in)👇🏻👇🏻

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയMSc Actuarial Science (സി. എസ്. എസ് )ഒന്നാം സെമസ്റ്റർ(2020 അഡ്മിഷൻ റെഗുലർ /2019 അഡ്മിഷൻ സപ്പ്ളിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ്‌ ട്രാവൽ മാനേജ്മെന്റ് (2020 അഡ്മിഷൻ റെഗുലർ/2019 അഡ്മിഷൻ സപ്ളിമൻററി/റീഅപ്പിയറൻസ് )പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

0 Comments

Related News