JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
മലപ്പുറം: ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഫുൾ എ പ്ലസിൻ്റെ ഇരട്ടത്തിളക്കത്തിൽ ഒരു വീട്. കൊണ്ടോട്ടി പാറപ്പള്ളിയാലിലെ കോഴിക്കോടൻ കുടുംബമാണ് ഇരട്ട സഹോദരികളുടെ ഫുൾ എ പ്ലസ് നേട്ടത്തിലൂടെ വാർത്തകളിൽ ഇടം നേടുന്നത്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി താരങ്ങളായിരിക്കുകയാണ് ഇരട്ട സഹോദരികളായ നിദ കോഴിക്കോടനും നിബ കോഴിക്കോടനും. ഒളവട്ടൂർ

എച്ച്.ഐ.ഒ.എച്ച്.എസ്. എസ് സ്കൂളിൽ പ്ലസ്ടു ബയോളജി സയൻസ് വിദ്യാർത്ഥികളാണ് ഇവർ. എസ്.എസ്.എൽ.സി പരീക്ഷയിലും രണ്ട് പേർക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. സ്കൂളിലെ അക്കാദമികേതര പ്രവർത്തങ്ങളിൽ മികവ് പുലർത്തുന്നവർ കൂടിയാണ് ഈ മിടുക്കികൾ. രണ്ട് പേരും സ്കൂളിലെ എൻ.എസ്. എസ് സപ്തദിന ക്യാമ്പിലെ മികച്ച വളണ്ടിയർമാർ കൂടിയായിരുന്നു. നിദക്ക് എഞ്ചിനീയറിങ്ങിലും നിബക്ക് ഫിസിക്സിലും ഉപരിപഠനം നടത്താനാണ് ആഗ്രഹം. അതിനാൽ എൽ.കെ.ജി തലം മുതൽ ഒരേ ക്ലാസിൽ ഒരുമിച്ചിരുന്ന് പഠിച്ച

ഇവർ ഇനി പിരിയും. എട്ടാം ക്ലാസ് മുതൽ ഒളവട്ടൂർ സ്കൂളിലാണ് പഠനം. ഓമാനൂർ യു.പി സ്കൂളിലായിരുന്നു ഏഴാം ക്ലാസ് വരെയുള്ള പഠനം. ചാലിയം യു.എച്ച്.എച്ച്.എസ്.എസ് സ്കൂളിലെ ഗണിത അദ്ധ്യാപകൻ കോഴിക്കോടൻ യൂസുഫ് മാസ്റ്ററുടെയും തൃപ്പനച്ചി എ.യു.പി സ്കൂൾ അദ്ധ്യാപിക കെ.ടി ആസിയാബിയുടെയും മക്കളാണ്. ജോലി ചെയ്യുന്ന സ്കൂളുകൾ അകലങ്ങളിലായതിനാൽ ഉപ്പയും ഉമ്മയും വീട്ടിൽ നിന്ന് നേരത്തെ യാത്രയാവും. മടങ്ങിയെത്താൻ വൈകുകയും ചെയ്യും. അതിനാൽ നിദയും നിബയും സ്വന്തമായാണ് പാഠഭാഗങ്ങൾ പഠിച്ചിരുന്നത്. രണ്ട് പേർക്കും വായന വളരെ ഇഷ്ടമാണ്. പൂന്തോട്ട നിർമ്മാണവും പരിപാലനവുമാണ് പ്രധാന👇🏻👇🏻

ഹോബി. പഠന തിരക്കിനിടയിലും ഇവർ ഇതിന് സമയം കണ്ടെത്തും. ജ്യേഷ്ഠ സഹോദരി നിമ്മി യൂസഫ് വയനാട് വെറ്റിനറി ആനിമൽ ഹസ്ബൻഡറി കോളജിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.

- മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടി
- അധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി
- ഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി
- ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
- യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ