editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽസ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരംആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷകൾ, പരീക്ഷാഫലം, എല്‍എല്‍ബി വൈവ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എം.എസ്.സിപരീക്ഷകൾ 4മുതൽ, പ്രാക്ടിക്കൽ, വിവിധ പരീക്ഷാ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾഡിഫാം പരീക്ഷ: പുനർമൂല്യനിർണയ ഫലംഅങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ ഏപ്രിൽ 17വരെ

ഹയര്‍ സെക്കന്‍ഡറി ഫലം: വിജയികളെ അനുമോദിച്ച് മുഖ്യമന്ത്രി; പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയില്‍ മുന്നേറുന്നതിന്റെ ദൃഷ്ടാന്തമാണ് ഫലമെന്ന് മുഖ്യമന്ത്രി

Published on : June 21 - 2022 | 5:35 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിജയികളെ അനുമോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഉയര്‍ന്ന നിലവാരമുള്ള വിജ്ഞാനസമൂഹമായി വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ നയം, ശരിയായ ദിശയില്‍ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് ഇത്തവണത്തെ പ്ലസ് ടു പരീക്ഷാഫലമെന്ന് അദ്ദേഹം വാര്‍ത്താകുറിപ്പില്‍

അറിയിച്ചു. പരീക്ഷയെഴുതിയ മൂന്നരലക്ഷത്തോളം റഗുലര്‍ വിദ്യാര്‍ത്ഥികളില്‍ 83.87% പേരും ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. വി.എച്ച്.എസ്.സി വിഭാഗത്തില്‍ 68.71 ആണ് വിജയശതമാനം. കോവിഡ് മഹാമാരിയുടെ വെല്ലുവിളികള്‍ ഇക്കഴിഞ്ഞ അധ്യയനവര്‍ഷവും നമ്മുടെ മുന്നിലുണ്ടായിരുന്നു. അവയെ മറികടന്നുകൊണ്ടാണ് ഈ ഉയര്‍ന്ന വിജയമുണ്ടായതെന്നത് പ്രശംസനീയമാണ്. ഈ മികച്ച നേട്ടത്തിനായി പ്രവര്‍ത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും ആശംസകള്‍ നേരുന്നു. യോഗ്യത

നേടാന്‍ കഴിയാതെ വന്നവര്‍ നിരാശരാകാതെ അടുത്ത പരീക്ഷയില്‍ മുന്നേറാനാവശ്യമായ പരിശ്രമങ്ങള്‍ തുടരണമെന്ന് അദ്ദേഹം ഉണര്‍ത്തി.

0 Comments

Related News