https://chat.whatsapp.com/DWYZgC3xISkCKoxold7q7S
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ പാലാരിവട്ടത്തെ ഭാഷാ പരിശീലന കേന്ദ്രത്തിൽ ജൂലൈ ആദ്യവാരം ആരംഭിക്കുന്ന ഒ.ഇ.ടി ബാച്ചിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ സഹിതം odepckochi@odepc.in ൽ അപേക്ഷിക്കണം.
വിശദവിവരങ്ങൾക്ക്: https://odepcskills.in, 8606550701, 0471-2329440/ 41

പ്രോജക്ട് അസിസ്റ്റന്റ് നിയമനം
കോഴിക്കോട്: കിർടാഡ്‌സിൽ വയനാട് ഗോത്രഭാഷ കലാപഠനകേന്ദ്രം പദ്ധതിയുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് ആന്ത്രോപ്പോളജി അല്ലെങ്കിൽ ലിംഗ്വിസ്റ്റിക്‌സ് വിഷയത്തിൽ നേടിയ മാസ്റ്റർ ബിരുദം ആണ് യോഗ്യത. മലയാളത്തിൽ ആശയം വികസിപ്പിക്കാനും എഴുതുവാനും ഉള്ള മികച്ച കഴിവ് വേണം. ട്രൈബൽ സെറ്റിൽമെന്റിൽ യാത്ര ചെയ്തു വിവരശേഖരണം നടത്തുവാനുള്ള കഴിവ് വേണം. ഗോത്ര സുദായങ്ങൾക്കിടയിൽ ജോലി ചെയ്ത പരിചയം അഭികാമ്യം. 25,000 രൂപയാണ് പ്രതിമാസ പ്രതിഫലം. ഒമ്പത് മാസ കാലയളവിലേക്കാണ് നിയമനം.
- പ്രവേശന പരീക്ഷ നടക്കുന്ന കേന്ദ്രങ്ങൾക്ക് ഇന്ന് അവധി
- KEAM 2022- എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഇന്ന്: കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണം.
- ഈ വർഷത്തെ പ്ലസ്ടു ക്ലാസുകൾക്ക് ഇന്ന് തുടക്കം: പ്ലസ് വൺ മൂല്യനിർണ്ണയം ഉടൻ പൂർത്തിയാക്കും
- ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ പൂർത്തിയായി: ഫലം ഒരാഴ്ചക്കുള്ളിൽ
- സ്കൂൾ പ്രവർത്തന സമയത്ത് കുട്ടികൾക്ക് നൽകാതെ അധ്യാപകർ പാർട്ടികളിൽ പ്രത്യേകം ഭക്ഷണം വിളമ്പരുത്: നിർദേശം പരാതിയെ തുടർന്ന്

0 Comments