JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks
തിരുവനന്തപുരം: ജന്മ വൈകല്യത്തെ പടിക്ക് പുറത്ത് നിര്‍ത്തി ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി വിദ്യാര്‍ത്ഥിനി. മാവേലിക്കര സ്വദേശിനി കണ്‍മണിയാണ് രണ്ട് കൈകള്‍ ഇല്ലാതെ പഠന വഴിയില്‍ പൊന്‍തിളക്കം നേടിയിരിക്കുന്നത്. കേരള സര്‍വകലാശാല ബി.പി.എ (വോക്കല്‍) പരീക്ഷയിലാണ് ഈ കലാകാരി ഒന്നാംറാങ്ക് നേടിയിരിക്കുന്നത്. തിരുവനന്തപുരം സ്വാതി തിരുനാള്‍ ഗവ.സംഗീത കോളജിലായിരുന്നു പഠനം. അറുന്നൂറ്റി മംഗലം അഷ്ടപദിയില്‍ ജി.ശശികുമാറും രേഖയുമാണു മാതാപിതാക്കള്‍. സ്‌കൂള്‍ പഠന കാലം മുതലേ കലോത്സവ
വേദികളില്‍ നിറ സാന്നിദ്ധ്യമായിരുന്നു കണ്‍മണി. കാലു കൊണ്ടു ചിത്രം വരച്ചു സമ്മാനങ്ങള്‍ വാരിക്കൂട്ടി പലതവണ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്. അനവധി സംഗീത കച്ചേരികളും അവതരിപ്പിച്ചിട്ടുണ്ട്. 2019ല്‍ സര്‍ഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്‌കാരം കണ്‍മണിയെ തേടിയെത്തിയിരുന്നു. കൈകള്‍ ഇല്ലാതെയും പരിമിതികളുള്ള കാലുകളുമായിട്ടായിരുന്നു കണ്‍മണിയുടെ ജനനം. തന്റെ ജീവിതം മറ്റുള്ളവര്‍ക്കു പ്രചോദനമാകണമെന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. അതിനായി തന്റെ ഓരോ പ്രവൃത്തികളുടെയും വിഡിയോ യുട്യൂബിലൂടെ ഇവര്‍ പങ്ക്
വെക്കുന്നുണ്ട്. സഹോദരന്‍ മണികണ്ഠനും മാതാപിതാക്കളും കട്ടക്കൊപ്പമുള്ളതാണ് ഈ പ്രതിഭയുടെ കരുത്ത്.