JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
കോഴിക്കോട്: കംപാഷണേറ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി തുടക്കമിട്ട കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദധാരികൾക്കാണ് അവസരം. 2015 ജൂലൈയിൽ ആരംഭിച്ച ഈ പ്രോഗ്രാമിൽ ഇതുവരെ ഇരുപത്തിരണ്ടിലധികം ബാച്ചുകളിലായി നാനൂറിൽ കൂടുതൽ പേർ ഇന്റേൺഷിപ് പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരം നൽകുന്ന പ്രോഗ്രാമാണിത്.

നാലുമാസ കാലാവധിയുള്ള പ്രോഗ്രാമിൽ രണ്ടുഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ അടുത്ത ഘട്ടത്തിൽ നടക്കുന്ന അഭിമുഖത്തിൽ വിജയിക്കണം. ജൂലൈ ആദ്യ ആഴ്ചയോടെ പുതിയ ബാച്ച് ആരംഭിക്കുന്നതായിരിക്കും.താല്പര്യമുള്ളവർ ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് വെബ്സൈറ്റ് സന്ദർശിച്ച് പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങൾ വായിച്ച് മനസ്സിലാക്കിയതിന് ശേഷം ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് നൽകുക.
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ജില്ലാ കലക്ടറുടെ ഔദ്യോഗിക സാമൂഹമാധ്യമ പേജുകൾ സന്ദർശിക്കുകയോ 9847764000, 04952370200 എന്നീ നമ്പരുകളിൽ വിളിക്കുകയോ projectcellclt@gmail.com എന്ന ഇ-മെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.
