JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ എക്‌സിക്യുട്ടീവ് (എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍) തസ്തികയിലുള്ള 400 ഒഴിവിലേക്കു ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 14.
ഒഴിവുകൾ: ജനറല്‍- 163, ഇ.ഡബ്ല്യു.എസ്- 40, ഒ.ബി.സി- 108, എസ്.സി- 59, എസ്.ടി.- 30.
യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളുള്ള ബി.എസ്.സി. ബിരുദം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ എന്‍ജിനീയറിങ് ബിരുദം (ഒരു സെമസ്റ്ററിലെങ്കിലും ഫിസിക്സും മാത്തമാറ്റിക്സും വിഷയമായി പഠിച്ചിരിക്കണം). ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പത്ത്, പ്ലസ്ടു ക്ലാസ്സുകളിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
പ്രായപരിധി: 27 വയസ്സ് (14.07.2022 അടിസ്ഥാനമാക്കി). ഭിന്നശേഷിക്കാർക്ക് 10 വർഷം, എസ്.സി./എസ്.ടിക്കാർക്ക് അഞ്ച് വര്‍ഷം, ഒ.ബി.സിക്ക് മൂന്ന് വര്‍ഷം എന്നിങ്ങനെ വയസ്സിളവുണ്ട്.ശമ്പളം: 40,000- 1,40,000 രൂപ. ഒപ്പം മറ്റ് ആനുകൂല്യങ്ങളുമുണ്ട്.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷ, രേഖാപരിശോധന, വോയിസ് ടെസ്റ്റ് എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മൂന്ന് വര്‍ഷത്തെ പരിശീലന കാലത്തേക്ക് ബോണ്ടായി ഏഴ് ലക്ഷം രൂപ നല്‍കണം.
അപേക്ഷാഫീസ്: 1000 രൂപ. ഓൺലൈനായാണ് ഫീസടയ്‌ക്കേണ്ടത്. എസ്.സി/എസ്.ടി/വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 81 രൂപ അടച്ചാൽ മതി. ഭിന്നശേഷിക്കാർ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്ന് ഒരു വര്‍ഷത്തെ അപ്രന്റിസ്ഷിപ്പ് നേടിയവർ എന്നിവർ ഫീസ് അടയ്ക്കേണ്ടതില്ല. ഓണ്‍ലൈനായി ഫീസടയ്ക്കാം.
കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി: https://aai.aero
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി