JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfRNbY
തിരുവനന്തപുരം: ആറ്റിങ്ങൽ സർക്കാർ കോളേജിൽ ഗണിതശാസ്ത്രം, ഫിസിക്‌സ് വിഭാഗങ്ങളിൽ 2022-2023 അധ്യയന വർഷത്തേയ്ക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂൺ 20ന് നിടക്കും. ഗണിതശാസ്ത്ര വിഭാഗത്തിന് രാവിലെ 10.30നും ഫിസിക്‌സ് വിഭാഗത്തിന് രാവിലെ 11നുമാണ് അഭിമുഖം. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉൾപ്പെടെ) ഇന്റർവ്യൂവിന് ഹാജരാകണം.

തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളജിൽ മാത്തമറ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 30ന് രാവിലെ 11ന് ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311

തൃപ്പൂണിത്തുറ: സർക്കാർ സംസ്‌കൃത കോളേജിൽ ജ്യോതിഷ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥികൾ 55 ശതമാനം ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും, യു.ജി.സി യോഗ്യതയുള്ള എറണാകുളം മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ കോളേജിയേറ്റ് ഡയറക്ടറുടെ നിർദേശാനുസരണം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവരോ ആയിരിക്കണം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 29ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
- മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്കാരം നൽകും: വി. ശിവൻകുട്ടി
- അധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി
- ഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി
- ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
- യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ
