JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിലെ \’അഗ്നിവീരന്മാർക്ക്\’ (ഭടൻമാർക്ക്) ഭാവിയിൽ തൊഴിൽ സാധ്യതകൾ ഉയർത്തുന്നതിനും സൈനികേതര മേഖലയിലെ വിവിധ തൊഴിലുകൾക്കായി അവരെ സജ്ജരാക്കുന്നതിനും ഇഗ്നോ രൂപകല്പന ചെയ്ത് നടപ്പിലാക്കുന്ന ത്രിവത്സര നൈപുണ്യാധിഷ്ഠിത ബിരുദ കോഴ്‌സുകൾ തയാറാക്കി വിദ്യാഭ്യാസ മന്ത്രാലയം. പ്രതിരോധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന കാലത്ത് ലഭിച്ച നൈപുണ്യ പരിശീലനം ഉൾപ്പെടെയാണ് മൂന്നു വർഷ ബിരുദം.

ഈ ബിരുദത്തിന് ആവശ്യമായ 50% ക്രെഡിറ്റുകൾ അവർക്ക് ലഭിച്ച സാങ്കേതിക, സാങ്കേതികേതര നൈപുണ്യ പരിശീലനത്തിൽ നിന്നും 50% വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത പഠനങ്ങൾ, ഭാഷകൾ, സാമ്പത്തിക ശാസ്ത്രം, ഗണിതം, പരിസ്ഥിതി പഠനങ്ങൾ, ഇംഗ്ലീഷിലെ ആശയവിനിമയ വൈദഗ്ധ്യം എന്നീ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു കൂട്ടം കോഴ്‌സുകളിൽ നിന്നുമായിരിക്കും ലഭിക്കുന്നത്.
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ
യുജിസി മാനദണ്ഡങ്ങളോടും ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക്/നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കുമായും (NSQF) സമന്വയിപ്പിച്ചാണ് ഈ പ്രോഗ്രാം തയാറാക്കിയിരിക്കുന്നത്. ഒന്നിൽ കൂടുതൽ എക്സിറ്റ് പോയിന്റുകൾക്കുള്ള വ്യവസ്ഥയും ഇതിലുണ്ട്. ഒന്നാം വർഷ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം സർട്ടിഫിക്കറ്റ്, ഒന്നും രണ്ടും വർഷ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ഡിപ്ലോമ, മൂന്നാം വർഷം കോഴ്‌സ് പൂർത്തിയാക്കുമ്പോൾ ബിരുദം എന്നിങ്ങനെയാണവ.

NCVET, UGC, AICTE എന്നിവ അംഗീകരിച്ചിട്ടുള്ള ചട്ടക്കൂടാണ് പ്രോഗ്രാമിന്റേത്. യുജിസിയുടെ നിർദ്ദേശ പ്രകാരമുള്ള ബി.എ, ബി. കോം, ബി.എ (വൊക്കേഷണൽ), ബി.എ (ടൂറിസം മാനേജ്മെന്റ്) എന്നിങ്ങനെയുള്ള ബിരുദങ്ങളായിരിക്കും ഇഗ്നോ നൽകുന്നത്. തൊഴിലിനും തുടർ വിദ്യാഭ്യാസത്തിനുമായി ഇന്ത്യയിലും വിദേശത്തും അംഗീകാരമുള്ള കോഴ്‌സുകളായിരിക്കും ഇവ. കരസേന, നാവികസേന, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങളും ഇഗ്നോയുമായി പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടും.
