പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

\’ലിറ്റിൽ കൈറ്റ്‌സ്\’: എട്ടാം ക്ലാസുകാർക്ക് അംഗത്വത്തിനായി അപേക്ഷിക്കാം

Jun 10, 2022 at 11:00 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ – എയ്ഡഡ് ഹൈസ്‌കൂളുകളിൽ നിലവിലുള്ള \’ലിറ്റിൽ കൈറ്റ്‌സ്\’ ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 21 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്‌കൂളിലേയും ക്ലബുകളിൽ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂലൈ 2ന് നടക്കും. സ്‌കൂളുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമിൽ കുട്ടികൾ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്.

\"\"

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 23, 24, 25 തീയതികളിൽ പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.അംഗങ്ങളായി തെരഞ്ഞെടുക്കുന്നവർക്ക് ഹാർഡ്വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ- ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം.

\"\"

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് പത്താംക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കും പ്ലസ്‌വൺ പ്രവേശനത്തിന് ബോണസ് പോയിന്റും അനുവദിച്ചിട്ടുണ്ട്.കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ \’ലിറ്റിൽ കൈറ്റ്‌സ്\’ ഐടി ക്ലബിൽ ഇതുവരെ 2.89 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. രക്ഷകർത്താക്കൾക്കുള്ള സൈബർ സുരക്ഷാ പരിശീലനം, ഡിജിറ്റൽ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്‌സിലെ സ്‌കൂൾ വാർത്തകൾ, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു നൽകൽ, സ്‌കൂൾ ടിവി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ നടത്തുന്നു.

വിശദവിവരങ്ങൾക്ക്: https://kite.kerala.gov.in

\"\"

Follow us on

Related News

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുന്നതോടെ, പ്രൊവിഷണൽ...