JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലെ ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ 2022-23 അദ്ധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എ. മ്യൂസിക് കോഴ്‌സിന് രണ്ടും ബി.ടി.എ., എം.ടി.എ. കോഴ്‌സുകള്‍ക്ക് മൂന്നു വീതവുമാണ് ഒഴിവുള്ളത്. വാക് ഇന്‍ ഇന്റര്‍വ്യൂ 13-ന് രാവിലെ 10 മണിക്ക് ജോണ്‍ മത്തായി സെന്ററില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാലാ വനിതാ പഠനവകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ 16-ന് മുമ്പായി wshod@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. ഫോണ്‍ – 8848620035, 8547012279
- എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
- വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ
- ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം
- ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം
- ഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം