പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

മികച്ച ശമ്പളത്തിൽ വ്യോമസേനയിൽ കമ്മിഷൻഡ് ഓഫിസറാകാം

Jun 9, 2022 at 2:07 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

ന്യൂഡൽഹി: വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ), മീറ്റിയറോളജി ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. AFCAT എൻട്രി (AFCAT- 02/2022), എൻസിസി സ്പെഷൽ എൻട്രി, മീറ്റിയറോളജി എൻട്രി എന്നിവയിലൂടെയാണു പ്രവേശനം. വനിതകൾക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30.

\"\"

ശമ്പളം (ഫ്ലയിങ് ഓഫിസർ): 56,100–1,77,500.  പരിശീലനസമയത്തു ഫ്ലൈറ്റ് കേഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും.

പ്രായപരിധി: ഫ്ലയിങ് ബ്രാഞ്ച്- 20 മുതൽ 24 വയസ്സ് വരെ (01.07.2023 അടിസ്ഥാനമാക്കി). 1999 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ).

പരിശീലനം: 2023 ജൂലൈയിൽ ഹൈദരാബാദിൽ ആരംഭിക്കും. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കൽ ബ്രാഞ്ചിന് 74 ആഴ്‌ചയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 52 ആഴ്‌ചയുമാണു പരിശീലനം.

\"\"

അപേക്ഷാ ഫീസ്: 250 രൂപ (എൻസിസി സ്പെഷൽ എൻട്രി, മീറ്റിയറോളജി എൻട്രികളിലേക്കു ഫീസില്ല).

വിശദ വിവരങ്ങളുൽപ്പെട്ട വിജ്ഞാപനം https://careerindianairforce.cdac.in, https://afcat.cdac.in എന്നീ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. ഇതു സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ അറിയാൻ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ മേയ് 28–ജൂൺ 3 ലക്കം കാണുക.

\"\"

Follow us on

Related News