പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കൈറ്റ് വിക്ടേഴ്‌സിൽ പ്ലസ്‌വൺ ലൈവ് ഫോൺ-ഇൻ ക്ലാസുകൾ നാളെ മുതൽ

Jun 8, 2022 at 10:48 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സിൽ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‌വൺ കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ നാളെ (ജൂൺ 9) ആരംഭിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ പത്തു മുതൽ ഓരോ വിഷയത്തിനും ഒന്നര മുതൽ രണ്ട് മണിക്കൂർ വരെയുള്ള ക്ലാസുകളാണുള്ളത്. വ്യാഴം രാവിലെ 10 മണിക്ക് ഫിസിക്‌സ്, 12 ന് അക്കൗണ്ടൻസി, 2 ന് ഹിസ്റ്ററി, 4 ന് ഇംഗ്ലീഷ് തത്സമയ ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. വെള്ളിയാഴ്ച ഇതേ ക്രമത്തിൽ കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നിവയുടെ ക്ലാസുകളുണ്ടാകും. ശനിയാഴ്ച 10 മുതൽ ബോട്ടണിയും, സുവോളജിയും 12 ന് ഗണിതവും, 2 ന് ഇക്കണോമിക്‌സും, 4 ന് കമ്പ്യൂട്ടർ സയൻസ് & ആപ്ലിക്കേഷനും ക്ലാസുകൾ സംപ്രേഷണം ചെയ്യും.

\"\"

പ്ലസ്‌വൺ പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തിൽ എൺപതിലധികം റിവിഷൻ ക്ലാസുകളും 21 വിഷയങ്ങളുടെ ഓഡിയോ ബുക്കുകളും ഫസ്റ്റ്‌ബെൽ പോർട്ടലിൽ (https://firstbell.kite.kerala.gov.in) ലഭ്യമാണ്.

ലൈവ് ഫോൺ-ഇൻ പ്രോഗ്രാമിലേക്ക് വിളിക്കേണ്ട ടോൾഫ്രീ നമ്പർ: 1800 425 9877

\"\"

Follow us on

Related News