JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്‌സ് (പി.എസ്)) വിഭാഗവും യൂനിസെഫും സംയുക്തമായി നാമ്പ് എന്ന പേരിൽ കാലാവസ്ഥാ അസംബ്ലി സംഘടിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച അവബോധം വളർത്തുന്നതിനായി കുട്ടികൾക്കും യുവജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന പരിപാടി ജൂൺ 6നു രാവിലെ 10നു നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശം നൽകും. സ്പീക്കർ എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേരുന്ന പരിപാടിയിൽ മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ, യുനിസെഫ് സോഷ്യൽ പോളിസി മേധാവി ഹ്യൂൻ ഹീ ബാൻ തുടങ്ങിയവർ പങ്കെടുക്കും.വൈകിട്ടു നാലിനു ചേരുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം മുൻ സെക്രട്ടറി ഡോ. എം. രാജീവൻ, സംസ്ഥാന ദുരന്ത നിവാരണ വിഭാഗം കമ്മിഷണർ ഡോ. എ. കൗശിഗൻ, യൂത്ത് ലീഡൽഷിപ്പ് അക്കാദമി ഡയറക്ടർ ഡോ. ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
- എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനം: ആകെ 120ഒഴിവുകൾ
- ക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്
- കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണം
- വിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെ
