പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കണ്ണൂർ ഐഐഎച്ച്ടിയിൽ സൗജന്യ പരിശീലന കോഴ്‌സ്: അവസാന തീയതി ജൂൺ 30

Jun 3, 2022 at 11:34 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

കണ്ണൂർ: ഐ.ഐ.എച്ച്.ടിയിൽ സ്‌കീം ഫോർ കപ്പാസിറ്റി ബിൽഡിംഗ് ഇൻ ടെക്‌സ്റ്റൈൽ സെക്ടർ (എസ്.സി.ബി.ടി) പദ്ധതിയുടെ ഭാഗമായി രണ്ട് മാസം കാലാവധിയുള്ള പരിശീലന പരിപാടി സംഘടിപ്പിക്കും. ജൂലായ് മാസം ആരംഭിക്കുന്ന കോഴ്‌സുകൾക്ക് കേന്ദ്ര ടെക്‌സ്‌റ്റൈൽ വകുപ്പിന്റെ സ്റ്റൈപ്പന്റും ലഭിക്കും. ഹാൻഡ്ലൂം വീവർ(ഫ്രെയിം ലൂം), ഹാൻഡ് ഡൈയിംഗ് ഓപ്പറേറ്റർ, ബ്ലോക്ക് പ്രിന്റിംഗ്, ഡോബി ഹാൻഡ്ലൂം വീവർ, ജക്കാർഡ് ഹാൻഡ്ലൂം വീവർ, സിഎഡി ഓപ്പറേറ്റർ, തയ്യൽമെഷീൻ ഓപ്പറേറ്റർ, പാറ്റേൺ മേക്കർ, ഫാബ്രിക്ക് ചെക്കർ, ഓവർ ലോക്ക് ആൻഡ് ഫ്‌ളാറ്റ് ലോക്ക് മെഷീൻ, ഗാർമെന്റ് ചെക്കർ കോഴ്‌സുകളിലാണു പരിശീലനം.

\"\"

കണ്ണൂർ തോട്ടട, തിരുവനന്തപുരം ബാലരാമപുരം എന്നിവിടങ്ങളാണു സെന്ററുകൾ. താത്പര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ സഹിതം വിശദമായ അപേക്ഷകൾ ദി എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി -കണ്ണൂർ, തോട്ടട, (പി.ഒ) കിഴുന്ന,കണ്ണൂർ 670007 എന്ന വിലാസത്തിലോ knriiht@gmail.com ലോ അയയ്ക്കണം. അപേക്ഷ ജൂൺ 30 നകം ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 04972 835390

\"\"

Follow us on

Related News