JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
ഗുജറാത്ത്: നിയമം, നിയമവുമായി ബന്ധപ്പെട്ട ഇന്റര്‍ഡിസിപ്ലിനറി മേഖലകളിലുള്ള ഗവേഷണങ്ങൾക്ക് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിൽ അപേക്ഷിക്കാനുള്ള സമയം ജൂൺ 5ന് അവസാനിക്കും. നിയമ മേഖലയില്‍ ഫുള്‍ ടൈമായും ഇന്റര്‍ഡിസിപ്ലിനറി മേഖലകളില്‍ ഫുള്‍ ടൈം/പാര്‍ട്ട്‌ടൈം ആയും ഗവേഷണം നടത്താൻ അവസരമുണ്ട്. ഇന്റര്‍ഡിസിപ്ലിനറി ഗവേഷണത്തിൽ പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്/അനുബന്ധ വിഷയങ്ങള്‍, ഫിസിക്‌സ്/അനുബന്ധ വിഷയങ്ങള്‍, ബോട്ടണി/അനുബന്ധവിഷയങ്ങൾ, കൊമേഴ്‌സ്/ബിസിനസ് സ്റ്റഡീസ്/മാനേജ്‌മെന്റ്/പബ്ലിക് പോളിസി വിഷയങ്ങള്‍, മാനേജ്‌മെന്റ്/അനുബന്ധമേഖലകള്‍, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി/അനുബന്ധവിഷയങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.

യോഗ്യത: 55 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള ബിരുദാനന്തര ബിരുദം/തത്തുല്യ യോഗ്യത (പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം/തത്തുല്യ ഗ്രേഡ് മതി). എം.ഫില്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. ഒപ്പം ബന്ധപ്പെട്ട മേഖലയിലെ അക്കാദമിക് മികവ്/പ്രൊഫഷണല്‍ പരിചയം വേണം.
തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ജൂണ്‍ 11ന് നടത്തുന്ന പ്രവേശനപരീക്ഷയാണ് ആദ്യഘട്ടം. യു.ജി.സി. നെറ്റ്/ജെ.ആര്‍.എഫ്. യോഗ്യത നേടിയവർ, എം.ഫില്‍. ബിരുദധാരികൾ എന്നിവർ പ്രവേശനപരീക്ഷ എഴുതേണ്ടതില്ല. രണ്ടാംഘട്ടത്തില്‍ പ്രവേശനപരീക്ഷയില്‍ യോഗ്യതനേടുന്നവര്‍ അവരുടെ ഗവേഷണനിര്‍ദേശങ്ങള്‍ 15 മിനിറ്റിനകം ഓഫ് ലൈനായി അവതരിപ്പിക്കണം.

ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും ജൂണ്‍ എട്ടിനകം സര്‍വകലാശാലയില്‍ എത്തിക്കണം.
വിശദവിജ്ഞാപനം ലഭിക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും: https://gnlu.ac.in
0 Comments