JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, പൾമണോളജിസ്റ്റ് സ്‌പെഷ്യാലിറ്റികളിലേക്ക് ഓൺകോൾ അടിസ്ഥാനത്തിൽ കൺസൾട്ടന്റ് ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 18.
വിശദ വിവരങ്ങൾക്ക്: https://rcctvm.gov.in

കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകൾ: അവസാന തീയതി ജൂൺ 12
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് ആനിമേഷൻ ഫിലിംമേക്കിംഗ് ( 12 മാസം), ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ് (12 മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജീസ് (12 മാസം) എന്നിവയാണ് കോഴ്‌സുകൾ.

അടിസ്ഥാന യോഗ്യത: പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി. അപേക്ഷാഫോം https://ksg.keltron.in ൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 12.
വിശദവിവരങ്ങൾക്ക്: 9037553242, 0471 2325154 എന്നീ നമ്പറിലോ കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളജ് റോഡ്, വഴുതക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.
- വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി ഉടൻ
- ജാഗ്രത..പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തി: കർശന നടപടിയുമായി ആരോഗ്യവകുപ്പ്
- വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ്: ‘പടവുകൾ’പദ്ധതിവഴി
- കായികതാരങ്ങൾക്ക് സാമ്പത്തിക സഹായം: കേരള ഒളിമ്പ്യൻ സപ്പോർട്ട് പദ്ധതിക്ക് അപേക്ഷിക്കാം
- അയ്യൻകാളി റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽ 13മുതൽ
0 Comments