പ്രധാന വാർത്തകൾ
നിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽ

ഇന്ത്യൻ ആർമിയിൽ ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കോഴ്‌സ്: അവസരം എൻജിനീയറിംഗ് ബിരുദധാരികൾക്ക്

Jun 1, 2022 at 1:37 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51ഓ

ന്യൂഡൽഹി: ഇന്ത്യൻ ആർമിയിൽ ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കോഴ്‌സിലുള്ള 40 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കാണ് അവസരം. 2023 ജനുവരിയില്‍ ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലേക്കുള്ള പ്രവേശനത്തിനായാണ് തിരഞ്ഞെടുപ്പ്. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. സ്ഥിര കമ്മിഷനിങ് ആയിരിക്കും. ജൂൺ 9 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.

\"\"

ഒഴിവുകൾ

സിവില്‍- 9, ആര്‍ക്കിടെക്ചര്‍- 1, മെക്കാനിക്കല്‍- 6, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്- 3, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ ടെക്‌നോളജി/എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്- 8, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി- 3, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍- 1, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍- 3, എയ്‌റോനോട്ടിക്കല്‍/എയ്‌റോസ്പേസ്- 1, ഇലക്ട്രോണിക്സ്- 1, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍- 1, പ്രൊഡക്ഷന്‍- 1, ഇന്‍ഡസ്ട്രിയല്‍/ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ്/ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ്- 1, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്-1 എന്നിങ്ങനെയാണ് ഒഴിവുകൾ.

\"\"

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിംഗ് ബിരുദം. അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ പ്രവേശനസമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രായപരിധി: 20 മുതൽ 27 വയസ്സ് വരെ (1 ജനുവരി 2023 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്). 1996 ജനുവരി 2-നും 2003 ജനുവരി 1-നും ഇടയില്‍ ജനിച്ചവരാകണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://joinindianarmy.nic.in

\"\"

Follow us on

Related News